കോട്ടയം: സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) ഭാഗമായുള്ള താഴത്തങ്ങാടി മത്സര വള്ളംകളി ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. മന്ത്രി മോന്‍സ് ജോസഫ്, കോട്ടയം നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ഹാരീസ് ബീരാന് എംപി, നാട്ടകം സുരേഷ് എംഎല്‍എ, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു എന്നിവര്‍ പ്രസംഗിക്കും. കോട്ടയം വെസ്റ്റ് ക്ലബ് സംഘടിപ്പിക്കുന്ന ചെറുവള്ളങ്ങളുടെ മത്സരങ്ങളും ഇതോടൊപ്പം അരങ്ങേറും.
ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളംകളിയില്‍ ആദ്യ ഒന്‍പതു സ്ഥാനങ്ങളില്‍ വന്ന ക്ലബുകളും വള്ളങ്ങളുമാണ് സിബിഎല്ലില്‍ മാറ്റുരയ്ക്കുന്നത്. കരുവാറ്റ, കല്ലട, പാണ്ടനാട്, കോട്ടപ്പുറം, മറൈന്‍ ഡ്രൈവ്, പിറവം എന്നിവിടങ്ങളിലെ മത്സരങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ 21നു കൊല്ലം അഷ്ടമുടിക്കായലില്‍ നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവമാണ് അവസാന പോരാട്ടം.
11 മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ടീം ചാമ്പ്യന്മാരാവും. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേല്‍പ്പാടം ചുണ്ടന് 55 പോയിന്റുമായി നിലവില്‍ ഒന്നാം സ്ഥാനത്താണ്.
അരോമ ബോട്ട് ക്ലബ് തുഴയുന്ന അരോമ 1 ചുണ്ടന് (54 പോയിന്റ്) യുബിസി കൈനകരി എഫ്സി തുഴയുന്ന വീയപുരം ചുണ്ടന് 47 പോയിന്റ്) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
സിബിഎല്‍- നിലവിലെ പോയിന്റുനില സിബിഎല്‍- നിലവിലെ പോയിന്റുനില (ചുണ്ടന്‍വള്ളം, ക്ലബ്, പോയിന്റ് എന്ന ക്രമത്തില്‍)
1) മേല്‍പ്പാടം-പള്ളാത്തുരുത്തി ബോട്ട് ക്ലബ് -552) ആരോമ 1 -ആരോമ ബോട്ട് ക്ലബ് -543) വീയപുരം-യുബിസി കൈനകരി എഫ്സി-474) തലവടി-വില്ലേജ് ബോട്ട് ക്ലബ് -125) പുണ്യാളന് നിരണം-കുമരകം ടൗണ്‍ ബോട്ട് ക്ലബ് -306) ആര്‍പ്പൂക്കര-ഇമ്മാനുവല്‍ ബോട്ട് ക്ലബ് കുമരകം -267) ചെറുതന-എന്‍ബിസി നാട്ടകം ബോട്ട് ക്ലബ് -288) നിരണം-നിരണം ബോട്ട് ക്ലബ് -449) നടുഭാഗം-പിബിസ പുന്നമട എന്‍സിഎഫ്സി ബോട്ട് ക്ലബ്-28
സിബിഎല്‍ തുടര്‍ന്നുള്ള മത്സരങ്ങള്ആലപ്പുഴ കൈനകരി-ഒക്ടോബര്‍ 1ന്ആലപ്പുഴ പുളിങ്കുന്ന് -നവംബര്‍ ഏഴിന്ആലപ്പുഴ കായംകുളം-നവംബര്‍ 14ന്.കൊല്ലം പ്രസിന്റ്സ് ട്രോഫി (സിബിഎല്‍ ഫൈനല്‍) നവംബര്‍ 21ന്.
Tags :