x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ള​യും പാ​യ​ലും നി​റ​ഞ്ഞ് തോ​ടു​ക​ള്‍; കാർഷികമേഖലയ്ക്ക് ഭീഷണി

വെബ് ഡെസ്ക്
Published: October 24, 2026 01:21 AM IST | Updated: October 24, 2026 01:21 AM IST

ആ​പ്പാ​ഞ്ചി​റ-​എ​ഴു​മാ​ന്തു​രു​ത്ത് തോ​ട്ടി​ല്‍ പോ​ള​യും പുല്ലും തി​ങ്ങി​നി​റ​ഞ്ഞ് നീ​രൊ​ഴു​ക്ക് നി​ല​ച്ച നി​ല​യി​ല്‍.

ക​ടു​ത്തു​രു​ത്തി: പോ​ള​യും പാ​യ​ലും മാ​ലി​ന്യ​വും നി​റ​ഞ്ഞ് തോ​ടു​ക​ൾ. നാ​ട്ടി​ല്‍ തെ​ളി​നീ​രൊ​ഴു​ക്കേ​ണ്ട തോ​ടു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും നീ​രൊ​ഴു​ക്ക് നി​ല​ച്ചു കാ​ര്‍​ഷി​ക​മേ​ഖ​ല​യ്ക്കു​ള്‍​പ്പ​ടെ ഭീ​ഷ​ണി​യാ​യി മാ​റി. മാ​ലി​ന്യ​വാ​ഹി​നി​ക​ളാ​യി മാ​റി​യ പ്രാ​ദേ​ശി​ക ജ​ല​സം​ഭ​ര​ണി​ക​ളാ​യ നാ​ട്ടി​ലെ ജ​ലാ​ശ​യ​ങ്ങ​ള്‍ ശു​ചി​യാ​ക്ക​ണ​മെ​ന്ന ആ​വി​ശ്യ​ങ്ങ​ളോ​ട് പു​റം തി​രി​ഞ്ഞ് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും സ​ര്‍​ക്കാ​രും.

ക​ടു​ത്തു​രു​ത്തി, ക​ല്ല​റ, മാ​ഞ്ഞൂ​ർ, ത​ല​യോ​ല​പ്പ​റ​മ്പി​ന്‍റെ തെ​ക്ക​ന്‍ മേ​ഖ​ല ഉ​ള്‍​പ്പ​ടെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തോ​ടു​ക​ളും കു​ള​ങ്ങ​ളും കൈ​ത്തോ​ടു​ക​ളും മാ​ലി​ന്യം നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. പു​ല്ലും പാ​യ​ലും ചെ​ളി​യും നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ല്‍ തോ​ടു​ക​ളി​ല്‍ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ന്‍ മാ​ര്‍​ഗ​മി​ല്ല. നീ​രൊ​ഴു​ക്ക് നി​ല​ച്ച തോ​ടു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും വൃ​ത്തി​യാ​ക്കാ​ന്‍ ന​ട​പ​ടി​ക​ളി​ല്ലെ​ന്നു ക​ര്‍​ഷ​ക​നാ​യ വി​ജ​യ​ന്‍ പ​റ​യു​ന്നു.

ക​ടു​ത്തു​രു​ത്തി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ നെ​ല്‍​ക​ര്‍​ഷ​ക​രാ​ണ് ഇ​തു​മൂ​ലം ഏ​റ്റ​വും കൂ​ടു​ത​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. എ​ക്ക​ല്‍​മ​ണ്ണ് അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന തോ​ടു​ക​ളി​ല്‍ ആ​ന​വാ​രി പു​ല്ലും മു​ള്ള​ന്‍​പാ​യ​ലും സി​ലോ​ണ്‍ പാ​യ​ലു​മെ​ല്ലാം നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

എ​ഴു​മാം​കാ​യ​ലി​ലേ​ക്കും ക​രി​യാ​റി​ലേ​ക്കു​മാ​ണ് ജ​ലാ​ശ​യ​ങ്ങ​ളി​ലെ​യും തോ​ടു​ക​ളി​ലെ​യും വെ​ള്ളം ഒ​ഴു​കി​പ്പോ​കേ​ണ്ട​ത്. ക​ടു​ത്തു​രു​ത്തി വ​ലി​യ​തോ​ട്, ചു​ള്ളി​ത്തോ​ട്, ആ​പ്പാ​ഞ്ചി​റ തോ​ട്, എ​ഴു​മാ​ന്തു​രു​ത്ത് -ഈ​രേ​ക്ക​ട​വ്, എ​ഴു​മാ​ന്തു​രു​ത്ത് - ച​ന്ത​ത്തോ​ട് തു​ട​ങ്ങി​യ മ​റ്റു തോ​ടു​ക​ളെ​ല്ലാം മാ​ലി​ന്യം നി​റ​ഞ്ഞു ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. നീ​രൊ​ഴു​ക്കും നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്.

വേ​ന​ല്‍​ക്കാ​ല​ത്ത് വെ​ള്ള​മൊ​ഴി​കെ​യു​ള്ള​വ ജ​ല​സം​ഭ​ര​ണി​ക​ളി​ലു​ണ്ടാ​വും. വ​ര്‍​ഷ​കാ​ല​ത്ത് ഏ​താ​നും മ​ഴ​യ്ക്കു​ത​ന്നെ തോ​ടു​ക​ള്‍ നി​റ​ഞ്ഞു നാ​ട്ടി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​വും. പു​ഞ്ച​ക്കൃ​ഷി​യി​റ​ക്കേ​ണ്ട സ​മ​യ​ങ്ങ​ളി​ല്‍ മ​ഴ​യു​ണ്ടാ​യാ​ല്‍ തോ​ടു​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ് താ​ഴി​ല്ല. ഇ​തു​മൂ​ലം മോ​ട്ടോ​റു​ക​ള്‍ സ്ഥി​ര​മാ​യി പ​മ്പ് ചെ​യ്താ​ലും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ളം വ​റ്റി​ക്കാ​ന്‍ കാ​ല​താ​മ​സം നേ​രി​ടും.
ഇ​തു​മൂ​ലം പു​ഞ്ച കൃ​ഷി​യി​റ​ക്കാ​ന്‍ വൈ​കു​ന്ന​ത് ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കും. മ​ലി​ന​മാ​യി കി​ട​ക്കു​ന്ന തോ​ടു​ക​ളി​ല്‍ മ​ത്സ്യ​സ​മ്പ​ത്ത് കു​റ​യു​ന്ന​ത് മ​ത്സ്യ​മേ​ഖ​ല​യ്ക്കും പ്ര​തി​സ​ന്ധി​യാ​കു​ന്നു.

വേ​ന​ല്‍ ശ​ക്ത​മാ​യാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളെ​ല്ലാം കു​ടി​വെ​ള്ള​ത്തി​നാ​യി പ​ര​ക്കം പാ​യു​ന്ന അ​വ​സ്ഥ​യാ​ണ്. നി​റ​യെ വെ​ള്ള​മു​ള്ള ജ​ലാ​ശ​യ​ങ്ങ​ള്‍ മാ​ലി​ന്യം മൂ​ടി​ക്കി​ട​ക്കു​ന്ന​ത് പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ളി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും മൗ​നം പാ​ലി​ക്കു​ക​യാ​ണ്. മാ​ലി​ന്യം നി​റ​ഞ്ഞ ജ​ലാ​ശ​യ​ങ്ങ​ളെ​ല്ലാം ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. നീ​രൊ​ഴു​ക്കി​ല്ലാ​ത്ത തോ​ടു​ക​ളി​ല്‍ ഖ​ര​മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​മെ​ല്ലാം കു​മി​ഞ്ഞു കൂ​ടു​ക​യാ​ണ്.

നെ​ല്‍​ക്കൃ​ഷി ചെ​യ്യു​ന്ന പാ​ട​ങ്ങ​ളി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​യോ​ഗി​ക്കു​ന്ന രാ​സ​വ​ള​ത്തി​ന്‍റെ​യും കീ​ട​നാ​ശി​നി​ക​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ള്‍ മ​ണ്ണി​ല്‍ ചേ​ര്‍​ന്ന​ലി​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ല്‍ മ​ണ്ണി​ന്‍റെ സ്വാ​ഭാ​വി​ക ഫ​ല​പു​ഷ്ടി ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്നും ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഇ​തു​മൂ​ലം കൃ​ഷി​യു​ടെ ചെ​ല​വേ​റു​ന്ന​താ​യും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. കൂ​ടാ​തെ ഉ​ത്പാ​ദ​നം കു​റ​യു​ന്ന​തി​നും ഇ​തു കാ​ര​ണ​മാ​കു​ന്നു.

പ​ല തോ​ടു​ക​ളി​ലും സി​ലോ​ണ്‍ പാ​യ​ല്‍ തി​ങ്ങി​നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ചി​ല തോ​ടു​ക​ളി​ല്‍ മു​ള്ള​ന്‍​പാ​യ​ലാ​ണ് കൂ​ടു​ത​ലു​ള്ള​ത്. ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട തോ​ടു​ക​ളി​ല്‍ പോ​ലും ഇ​താ​ണ് അ​വ​സ്ഥ. കു​പ്പി​ക​ളും ക​വ​റു​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും പ​ല തോ​ടു​ക​ളി​ലും അ​ടി​ഞ്ഞു​കൂ​ടി കി​ട​ക്കു​ന്നു​ണ്ട്. മു​ള്ള​ന്‍​പാ​യ​ല്‍ കാ​ര​ണം അ​ടി​യൊ​ഴു​ക്കും സി​ലോ​ണ്‍ പാ​യ​ല്‍ മൂ​ലം മേ​ലൊ​ഴു​ക്കും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

Tags :

Recent News

Corehub Up