x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല്‍​മ​രം അ​പ​ക​ട​ഭീ​ഷ​ണി

വെബ് ഡെസ്ക്
Published: October 24, 2026 02:06 AM IST | Updated: October 24, 2026 02:06 AM IST

പാ​ലാ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജി​ന് മു​ന്നി​ല്‍ റോ​ഡ​രി​കി​ല്‍​ യാത്രക്കാർക്ക് അപകടഭീഷണിയായി നി​ല്‍​ക്കു​ന്ന കൂ​റ്റ​ന്‍ ആ​ല്‍​മ​രം.

പാ​ലാ: അ​ല്‍​ഫോ​ന്‍​സാ കോ​ള​ജി​നു മു​ന്നി​ല്‍ റോ​ഡ​രി​കി​ല്‍ നി​ല്‍​ക്കു​ന്ന കൂ​റ്റ​ന്‍ ആ​ല്‍​മ​രം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. ആ​ല്‍​മ​ര​ത്തി​ന്‍റെ വേ​രു​ക​ളും ശി​ഖ​ര​ങ്ങ​ളും ഫു​ട്പാ​ത്ത് ക​ട​ന്ന് റോ​ഡി​ലേ​ക്കു വ്യാ​പി​ച്ചു​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യി ന​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഫു​ട്പാ​ത്ത് ഉ​പേ​ക്ഷി​ച്ച് റോ​ഡി​ലി​റ​ങ്ങി ന​ട​ക്കേ​ണ്ടി​വ​രു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തും വ​ള​വു​ള്ള​തു​മാ​യ ഈ ​ഭാ​ഗ​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍ റോ​ഡി​ലി​റ​ങ്ങി ന​ട​ക്കു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വാ​ഹ​ന​ങ്ങ​ള്‍​ക്ക് പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ വ​ലി​യ അ​പ​ക​ട​ത്തി​ന് വ​ഴി​വ​യ്ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണു​യ​രു​ന്ന​ത്.

Tags :

Recent News

Corehub Up