കാഞ്ഞിരപ്പള്ളി ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച്എസ്എസ് ടീം.
എരുമേലി: എരുമേലി സെന്റ് തോമസ് എച്ച്എസ്എസിൽ നടന്ന കാഞ്ഞിരപ്പള്ളി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളയിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച്എസ്എസ് ഓവറോൾ ചാമ്പ്യൻമാർ. എരുമേലി സെന്റ് തോമസ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും കാഞ്ഞിരപ്പള്ളി എകെജെഎം എച്ച്എസ്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ശാസ്ത്രമേളയിൽ എൽപി വിഭാഗത്തിൽ മുണ്ടക്കയം സെന്റ് ജോസഫ് എൽപിഎസും യുപി വിഭാഗത്തിൽ ചിറക്കടവ് സെന്റ് ഇഫ്രേംസ് യുപിഎസും എച്ച്എസ് വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജിഎച്ച്എസും എച്ച്എസ്എസ് വിഭാഗത്തിൽ എരുമേലി സെന്റ് തോമസ് എച്ച്എസ്എസും ചാമ്പ്യന്മാരായി.
പ്രവർത്തിപരിചയമേളയിൽ എൽപി വിഭാഗത്തിൽ മുണ്ടക്കയം സെന്റ് ജോസഫ് എൽപിഎസും യുപി വിഭാഗത്തിൽ മല്ലികശേരി സെന്റ് ഡൊമിനിക് സാവിയോ യുപിഎസും എച്ച്എസ് വിഭാഗത്തിൽ മുണ്ടക്കയം സെന്റ് ജോസഫ് എച്ച്എസും എച്ച്എസ്എസ് വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച്എസ്എസും ചാമ്പ്യന്മാരായി.
സോഷ്യൽ സയൻസ് മേളയിൽ എൽപി വിഭാഗത്തിൽ മുണ്ടക്കയം സെന്റ് ജോസഫ് എൽപിഎസും യുപി വിഭാഗത്തിൽ എലിക്കുളം സെന്റ് മാത്യൂസ് യുപിഎസും എച്ച്എസ് വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജിഎച്ച്എസും എച്ച്എസ്എസ് വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച്എസ്എസും ചാമ്പ്യന്മാരായി.
ഗണിത ശാസ്ത്രമേളയിൽ എൽപി വിഭാഗത്തിൽ മുണ്ടക്കയം സെന്റ് ജോസഫ് എൽപിഎസും യുപി വിഭാഗത്തിൽ പറത്താനം സീവ്യൂ എസ്റ്റേറ്റ് യുപിഎസും എച്ച്എസ് വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജിഎച്ച്എസും എച്ച്എസ്എസ് വിഭാഗത്തിൽ എരുമേലി സെന്റ് തോമസ് എച്ച്എസ്എസും ചാമ്പ്യന്മാരായി.
ഐടി മേളയിൽ യുപി വിഭാഗത്തിൽ കോരുത്തോട് സെന്റ് ജോർജ് യുപിഎസും ചിറക്കടവ് സനാതനം യുപിഎസും സംയുക്ത ചാമ്പ്യന്മാരായി. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ചിറക്കടവ് സെന്റ് ഇഫ്രേംസ് എച്ച്എസും എരുമേലി സെന്റ് തോമസ് എച്ച്എസ്എസും ചാമ്പ്യന്മാരായി.
സമാപന സമ്മേളനം വാർഡ് മെംബർ നാസർ പനച്ചി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർ സുൽഫിക്കർ അധ്യക്ഷത വഹിച്ചു. മേളയിൽ വിജയം കൈവരിച്ച വിദ്യാർഥികൾക്കും സ്കൂളുകൾക്കുമുള്ള ട്രോഫികളും സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
Tags :