പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംഘടിപ്പിച്ച ഓള് കേരള ഇന്റർ സ്കൂള്‍ ക്വിസ് മത്സരം ടെക് ക്വസ്റ്റ് സീസണ് ത്രീ ജോസ് കെ. മാണി എംപി ഉദ്ഘ
പ്രവിത്താനം: സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംഘടിപ്പിച്ച ഓള് കേരള ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരം ടെക് ക്വസ്റ്റ് സീസണ് ത്രീ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഐടി ലാബിലേക്ക് അഞ്ച് കംപ്യൂട്ടറുകള്‍ തന്റെ ഫണ്ടില്‍നിന്ന് അനുവദിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.
ഹൈസ്കൂള്‍, യുപി വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ആദ്യ നാലു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ഇരുവിഭാഗങ്ങളിലെയും ടീമുകള്‍ക്ക് യഥാക്രമം 5000, 3000 2000, 1000 രൂപ വീതം കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും, അഞ്ചു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍ എത്തിയ ഇരുവിഭാഗങ്ങളിലെയും ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 500 രൂപ വീതം കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിച്ചു. പ്രശസ്ത എഴുത്തുകാരിയും, സിനിമാ നിര്‍മാതാവുമായ ഡോ. ലിസി കെ. ഫെര്‍ണാണ്ടസ് വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു.
വിജയികള്‍
ഹൈസ്കൂള്‍ വിഭാഗം: അജിന് ജയചന്ദ്രന്, ആദിന് ജയമോന് (സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ്, കടനാട്), അദ്വൈത് സുരേഷ്, ആര്. ജി. നന്ദഗോപന് (മദര്‍ തെരേസ എച്ച്എസ് മുഹമ്മ), അന്ന സജി, ആര്യന് പ്രദീപ് (ഹോളി ക്രോസ് എച്ച്എസ്എസ് ചേര്‍പ്പുങ്കല്‍), സഞ്ചയ് അനില്‍കുമാര്‍, ഹാമല്‍ ഷൈജു വര്‍ഗീസ് (എംഡിഎസ് എച്ച്എസ്എസ്, കോട്ടയം)
പ്രോത്സാഹന സമ്മാനം നേടിയവര്‍:
സെന്റ് ജോസഫ്സ് എച്ച്എസ്എസ് കരിമണ്ണൂര്‍, വിഎസ്എഎം ജിഎച്ച്എസ് പറവൂർ, സെന്റ് തോമസ് എച്ച്എസ്എസ് പാലാ, സെന്റ് തോമസ് എച്ച്എസ് തുടങ്ങനാട്, സെന്റ് ആഗ്നസ് എച്ച്എസ് മുട്ടുചിറ, സെന്റ് മേരിസ് ജിഎച്ച്എസ്എസ് പാലാ.
യുപി വിഭാഗം: ദിയ റാഹേല്‍ ഷാജി, ആല്ഫിന് അനസ് (സെന്റ് തോമസ് എച്ച്എസ്എസ്,എരുമേലി), യോണ് കെ ജോബിന് ,അനയ് കൃഷ്ണ ബിനിഷ് (ല്എഫ്എച്ച്എസ്, ചെമ്മലമറ്റം), ഗൗരി പി. സുനില്‍, അര്‍ണോള്‍ഡ് ജയിംസ് (സെന്റ് സെബാസ്റ്റ്യന്‍സ് യുപിഎസ്, തൊടുപുഴ), നോയല്‍ ബിനു, സാവിയോ മൈക്കിള്‍ (സെന്റ് മേരിസ് എച്ച്എസ്എസ്, ഭരണങ്ങാനം).
പ്രോത്സാഹന സമ്മാനം നേടിയവര്‍:
ഗവ.യുപിഎസ് അളനാട്, സെന്റ് ആന്റണിസ് എച്ച്എസ്എസ് പ്ലാശനാല്‍, സെന്റ് പോള്‍സ് എച്ച്എസ്എസ് വലിയകുമരമംഗലം, ജിഎച്ച്എസ് കാഞ്ഞിരമറ്റം, സെന്റ് മേരിസ് ജിഎച്ച്എസ് കുറവിലങ്ങാട്, സെന്റ് ജോസഫ്സ് എച്ച്എസ് മുത്തോലി.
Tags :