കാഞ്ഞിരപ്പള്ളി - മണിമല റോഡില്‍ കുരിശുങ്കലിനു സമീപം ബൈപാസിലെ മേല്‍പാലത്തിന്റെ തൂണ് നിര്‍മിക്കുന്ന സ്ഥലത്തെ കുഴി മണ്ണിട്ട് ഉയർത്തുന്നു.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി - മണിമല റോഡില്‍ കുരിശുങ്കലിനു സമീപം ബൈപാസിന്റെ മേല്‍പാല തൂൺ നിര്‍മിക്കുന്ന സ്ഥലത്തെ ഗതാഗത നിയന്ത്രണം നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു.
തൂണിന്റെ അടിത്തറയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡിന്റെ പകുതി ഭാഗം കുഴിച്ചതോടെയാണ് ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചത്.
കഴിഞ്ഞ മേയ് മാസത്തിലാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്. വലിയവാഹനങ്ങള്‍ കുന്നുംഭാഗത്ത് നിന്ന് ടിബി റോഡില്‍ പ്രവേശിച്ചും ചെറുവാഹനങ്ങള്‍ എകെജെഎം സ്കൂളിന് എതിര്‍വശത്തുള്ള റോഡിലൂടെ ടിബി റോഡില്‍ പ്രവേശിച്ചും മണിമല റോഡില്‍ മണ്ണാറക്കയത്ത് എത്തിയാണ് ഗതാഗതം നടത്തിയിരുന്നത്. ബസുകള്‍ക്ക് അധികച്ചെലവും സമയനഷ്ടവും മൂലം വലിയ പ്രതിസന്ധിയിലായിരുന്നു.
റോഡിലെ കുഴിയില്‍ മണ്ണിടുന്ന ഭാഗം വലിയ വാഹനങ്ങള്‍ കയറുമ്പോള്‍ താഴ്ന്നുപോകാന് സാധ്യതയുള്ളതിനാല്‍ റോളര്‍ ഉപയോഗിച്ച് ഉറപ്പിക്കുന്നുണ്ട്.എന്നാല്‍, ചിറ്റാര്‍ പുഴയോരത്ത് മണ്ണെടുത്ത ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മാണം നടത്തിയിട്ടില്ല. അടുത്ത ആഴ്ചയില്‍ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ കടന്നുപോകുന്ന രീതിയില്‍ റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് നിര്‍മാണക്കമ്പനി അധികൃതര്‍ അറിയിച്ചു.
Tags :