കോട്ടയത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനില്‍നിന്നു ചാലുകുന്ന്, അറുത്തൂട്ടി, കുരിശുപള്ളി ജംഗ്ഷന്, തിരുവാതുക്കല്‍, ഇല്ലിക്കല്‍ വഴി പോകേണ്ടതാണ്.
കുമരകം ഭാഗത്തുനിന്നു കോട്ടയം ടൗണിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ ഇല്ലിക്കല്‍ പാലം കഴിഞ്ഞ് വലത്തേക്കു തിരിഞ്ഞ് തിരുവാതുക്കല്‍, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാമ്പടം, പുളിമൂട് ജംഗ്ഷന് വഴി പോകേണ്ടതാണ്.
കുമരകം ഭാഗത്തുനിന്നു ചങ്ങനാശേരി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ഇല്ലിക്കല്‍ പാലം കഴിഞ്ഞ് വലത്തേക്ക് തിരിഞ്ഞ് തിരുവാതുക്കല്‍, പതിനാറിൽചിറ, സിമന്റ് കവല വഴി പോകേണ്ടതാണ്.
ചങ്ങനാശേരി ഭാഗത്തുനിന്നു കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്റ് കവലയിൽനിന്നു തിരിഞ്ഞ് പതിനാറില്‍ച്ചിറ, തിരുവാതുക്കല്‍, ഇല്ലിക്കല്‍ പാലം വഴി പോകേണ്ടതാണ്.
കുമ്മനം, കല്ലുമട ഭാഗത്തുനിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്ക് പോകേണ്ടതാണ്.
Tags :