x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യം​കു​ളം ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശം

വെബ് ഡെസ്ക്
Published: October 24, 2026 01:05 AM IST | Updated: October 24, 2026 01:05 AM IST

കാ​യം​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി എം​ഡി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന​ യോ​ഗം.

കാ​യം​കു​ളം: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള രൂ​പ​രേ​ഖ​യി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നു​മാ​യി കെ​എ​സ്ആ​ർ​ടി​സി എം​ഡി പി.​എ​സ്. പ്ര​മോ​ജ് ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. മ​ന്ത്രി എം. ​ലി​ജു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് എം​ഡി സ്റ്റാ​ൻ​ഡ് സ​ന്ദ​ർ​ശി​ച്ച​തും യോ​ഗം ചേ​ർ​ന്ന​തും.

നി​ല​വി​ലു​ള്ള ബ​സ് സ്റ്റാ​ൻഡിന്‍റെ രൂ​പ​രേ​ഖ​യും ഡി​സൈ​നും സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽനി​ന്നും ജ​ന​പ്ര​തി​നി​ധി​ക​ളി​ൽനി​ന്നും മ​ന്ത്രി എം. ​ലി​ജു​വി​ന് ല​ഭി​ച്ച പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്ന് ഗ​താ​ഗ​തമ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് കാ​യം​കു​ള​ത്ത് സം​യു​ക്ത യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.

നി​ർ​ദിഷ്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ കു​റ​ച്ചു​കൂ​ടി പി​ന്നി​ലേ​ക്ക് മാ​റ്റു​ന്ന​തി​നും ക​രി​പ്പു​ഴതോ​ട് ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള കാ​യ​ൽ ടൂ​റി​സം പ​ദ്ധ​തി​ക​ൾ, എ​ലി​വേ​റ്റ​ഡ് ഹൈ​വേ, കോ​ർ​ട്ട് റോ​ഡ് വി​ക​സ​നം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്തും രൂ​പ​രേ​ഖ​യി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തും. യോ​ഗ​ത്തി​ലു​യ​ർ​ന്ന ഈ ​നി​ർ​ദേശ​ങ്ങ​ൾ ഗ​താ​ഗ​തമ​ന്ത്രി സി.​പി. ജോ​ൺ പ​ങ്കെ​ടുക്കു​ന്ന മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് എം​ഡി അ​റി​യി​ച്ചു. കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up