x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞ​ങ്ങ​ൾ എ​ങ്ങ​നെ ന‌​ട​ക്കും

വെബ് ഡെസ്ക്
Published: October 24, 2026 01:11 AM IST | Updated: October 24, 2026 01:11 AM IST

മ​​ണ​​ര്‍​കാ​​ട് ക​​വ​​ല​​യി​​ല്‍ അ​​ല​​ക്ഷ്യ​​മാ​​യി പാ​​ര്‍​ക്കു ചെ​​യ്തി​​രി​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലൂ​​ടെ കാ​​ല്‍​ന​​ട​​യാ​​ത്ര​​ക്കാ​​ര്‍ സ​​ഞ്ച​​രി​​ക്കു​​ന്നു.

മ​​ണ​​ര്‍​കാ​​ട്: ക​​വ​​ല​​യി​​ല്‍ വാ​​ഹ​​ന​​ങ്ങ​​ള്‍ അ​​ല​​ക്ഷ്യ​​മാ​​യി പാ​​ര്‍​ക്ക് ചെ​​യ്യു​​ന്ന​​തു കാ​​ല്‍​ന​​ട​​യാ​​ത്ര​​ക്കാ​​ര്‍​ക്ക് ബു​​ദ്ധി​​മു​​ട്ടാ​കു​ന്നു. ക​​വ​​ല​​യി​​ലെ അ​​ന​​ധി​​കൃ​​ത​​വും അ​​ല​​ക്ഷ്യ​​വു​മാ​​യ പാ​​ര്‍​ക്കിം​​ഗും ന​​ട​​പ്പാ​​ത കൈ​​യേ​​റ്റ​​വും കാ​​ല്‍​ന​​ട​​യാ​​ത്ര​​ക്കാ​​ര്‍​ക്കു​​ള്ള ന​​ട​​പ്പു​​വ​​ഴി പോ​​ലും ഇ​​ല്ലാ​​താ​​ക്കി​​യ സ്ഥി​തി​യാ​ണ്. അ​​യ​​ര്‍​ക്കു​​ന്നം റോ​​ഡി​​ലും കെ​​കെ റോ​​ഡി​​ലും ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളും കാ​​റു​​ക​​ളും നോ ​​പാ​​ര്‍​ക്കിം​​ഗ് ബോ​​ര്‍​ഡു​​ക​​ളും മു​​ന്ന​​റി​​യി​​പ്പു​​ക​​ളും അ​​വ​​ഗ​​ണി​​ച്ചു പാ​​ര്‍​ക്ക് ചെ​​യ്യു​​ന്ന​​തു ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് രൂ​​ക്ഷ​​മാ​​ക്കു​​ന്നു.

ഇ​​തി​​നു പു​​റ​​മേ ന​​ട​​പ്പാ​​ത​​ക​​ളി​​ലെ കു​​ഴി​​ക​​ളും ത​​ക​​ർ​​ന്ന സ്ലാ​​ബു​​ക​​ളും കാ​​ല്‍​ന​​ട യാ​​ത്ര​​ക്കാ​​രു​​ടെ സു​​ര​​ക്ഷ​​യ്ക്ക് ഭീ​​ഷ​​ണി​​യാ​​ണ്. പൊ​​ട്ടി​​യ പ​​ല സ്ലാ​​ബു​​ക​​ളു​​ടെ​​യും ക​​മ്പി പു​​റ​​ത്തേ​​ക്കു ത​​ള്ളി നി​​ൽ​ക്കു​ക​​യാ​​ണ്. ക​​ട​​ക​​ള്‍ ന​​ട​​പ്പാ​​ത​​യി​​ലേ​​ക്ക് ഇ​​റ​​ക്കി വ​​യ്ക്കു​​ന്ന​​തും വാ​​ഹ​​ന​​ങ്ങ​​ള്‍ പാ​​ര്‍​ക്ക് ചെ​​യ്യു​​ന്ന​​തും ത​​ട​​സ​​മു​​ണ്ടാ​​ക്കു​​ന്നു. രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ൽ ന​​ട​​പ്പാ​​ത​​ക​​ളി​​ൽ ആ​​വ​​ശ്യ​​ത്തി​​ന് വെ​​ളി​​ച്ച​​മി​​ല്ലാ​​ത്ത​​ത് അ​​പ​​ക​​ട​​ത്തി​​നി​​ട​​യാ​​ക്കു​​ന്നു​​ണ്ട്.

കെ​​കെ റോ​​ഡി​​ലെ വ​​ള​​വു​​ക​​ളി​​ലെ ശ്ര​​ദ്ധ​​യി​​ല്ലാ​​ത്ത ഓ​​വ​​ര്‍​ടേ​​ക്കിം​​ഗും അ​​പ​​ക​​ട​​ത്തി​​നി​​ട​​യാ​​ക്കു​​ന്നു. ബ​​സു​​ക​​ളു​​ടെ മ​​ത്സ​​ര​​യോ​​ട്ട​​വും കാ​​ല്‍​ന​​ട​​യാ​​ത്ര​​ക്കാ​​രെ വ​​ല​​യ്ക്കു​​ന്നു.

അ​​മി​​ത വേ​​ഗ​​ത്തി​​നെ​​തി​​രേ ക​​ര്‍​ശ​​ന ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും സു​​ര​​ക്ഷി​​ത​​മാ​​യ ന​​ട​​പ്പാ​​ത​​ക​​ള്‍​ക്കാ​​യി അ​​ധി​​കാ​​രി​​ക​​ള്‍ ക​​ര്‍​ശ​​ന ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

Tags :

Recent News

Corehub Up