x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​സി​ടി​വി കാമ​റ സാ​മൂ​ഹ്യവി​രു​ദ്ധ​ർ ത​ക​ർ​ത്തു

വെബ് ഡെസ്ക്
Published: July 25, 2026 11:40 PM IST | Updated: July 25, 2026 11:41 PM IST

സി​സി​ടി​വി​ കാമറ സ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച നി​ല​യി​ൽ.

വെ​ച്ചൂ​ർ: മാ​ലി​ന്യ തള്ളലും വാ​ഹ​നാ​പ​ക​ട​ങ്ങ​ളും പ​തി​വാ​യ​തോടെ പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ സാ​മൂ​ഹ്യവി​രു​ദ്ധ​ർ ത​ക​ർ​ത്തു. വെ​ച്ചൂ​ർ-​ക​ല്ല​റ റോ​ഡി​ൽ വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ കോ​ലാം​പു​റ​ത്തു​ക​രി പാ​ട​ശേ​ഖ​ര​ത്തി​നു​ സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​ കാ​മ​റ​യാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​ത്.​ കാ​മ​റ​യു​ടെ നി​രീ​ക്ഷ​ണ​സം​വി​ധാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കുന്ന ​ബോ​ക്‌​സാ​ണ് ത​ക​ർ​ത്ത​ത്.

ഇ​വി​ടെ കാ​മ​റ സ്ഥാ​പി​ച്ച​തോ​ടെ വാ​ഹ​നാപ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ക​ക്കൂ​സ് മാ​ലി​ന്യ​മ​ട​ക്കം പാ​ട​ശേ​​ഖ​ര​ത്തി​ന്‍റെ ഓ​ര​ത്തും ജ​ലാ​ശ​യ​ങ്ങ​ളി​ലും തള്ളുന്നത് ക​ണ്ടെ​ത്താനും ഏ​റെ സ​ഹാ​യ​ക​മാ​യി​രു​ന്നു.​ ഇ​വി​ടെ സ്ഥാ​പി​ക്കു​ന്ന കാമറ നാ​ലാം​ത​വ​ണ​യാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ക്കു​ന്ന​ത്. ആ​ഴ്ചക​ൾ​ക്കു​മു​മ്പ് കാമറ ന​ശി​പ്പി​ച്ച​തി​നെത്തുട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​റ്റ​കു​റ്റ​പ്പണി ന​ട​ത്തി പ്ര​വ​ർ​ത്ത​ന​ക്ഷ​മമാ​ക്കി​യ​ത്. മാ​ലി​ന്യം ത​ള്ളു​ന്ന സം​ഘ​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും ഇ​തു​സം​ബ​ന്ധി​ച്ച് ക​ല്ല​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​ അ​ജി പ​റ​ഞ്ഞു. വെ​ച്ചൂ​രി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് വ്യാ​പ​ക​മാ​കു​കയാ​ണ്.

മാ​ലി​ന്യം ത​ള്ളു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ലും മാ​ലി​ന്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​പ്പ​മെ​ത്തു​ന്ന അ​ക്ര​മി സം​ഘ​ങ്ങ​ളു​ടെ ഭീ​ഷ​ണി​യു​ള്ള​തി​നാ​ ൽ പ്രദേശവാസികൾക്ക് എ​തി​ർ​ക്കാ​നാ​വി​ല്ല. മാ​ലി​ന്യ നി​ക്ഷേ​പ​ക​ർ​ക്കെ​തി​രെ സം​സാ​രി​ച്ച​വ​രു​ടെ വീ​ടി​നു​ മു​ന്നി​ൽ മാ​ലി​ന്യം ത​ള്ളി​യി​ട്ടു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു. കാമറ ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishasham DistrictNews

Recent News

Corehub Up