x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​സ​സ് 2027: ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ഹ​ക​ര​ണം വേ​ണമെന്ന്


Published: June 1, 2026 05:39 AM IST | Updated: June 1, 2026 05:39 AM IST

ഇ​ടു​ക്കി: സെ​ന്‍​സ​സ് 2027ന്‍റെ ​സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട്. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ വി​ക​സ​നസ​മി​തി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യു​ടെ വി​ക​സ​നപ​ദ്ധ​തി രൂ​പീ​ക​ര​ണ​വും ഭ​ര​ണനി​ര്‍​വ​ഹ​ണ​വും സെ​ന്‍​സ​സ് അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല​യി​ലെ വ​നം​-വ​ന്യ​ജീ​വി, പ​ട്ട​യപ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.


ജി​ല്ലാ വി​ക​സ​നസ​മി​തി​യി​ല്‍ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പുത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ത​ന്നെ ജി​ല്ലാ വി​ക​സ​നസ​മി​തി​യി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് റോ​യ് കെ. ​പൗ​ലോ​സ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. റി​പ്പോ​ര്‍​ട്ടി​ല്‍ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും പൊ​തു​പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നാ​ണ് ജി​ല്ലാ വി​ക​സ​നസ​മി​തി ചേ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ര്‍​ത്തു.

മൂ​ന്നാ​ര്‍-​മ​റ​യൂ​ര്‍ റോ​ഡി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും റോ​ഡ​രി​കി​ല്‍ അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്നും റോ​ഡി​ന്‍റെ അ​റ്റ​കു​റ്റപ്പ​ണി മ​ഴ​ക്കാ​ല​ത്തി​ന് മു​ന്‍​പ് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും എ​ഫ്.​ രാ​ജ എം​എ​ല്‍​എ ജി​ല്ലാ വി​ക​സ​നസ​മി​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ല​വ​ര്‍​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ല്‍ സ്വീ​ക​രി​ച്ച ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​ത്യേ​ക യോ​ഗം ചേ​ര്‍​ന്ന് വി​ല​യി​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ നി​ര്‍​ത്ത​ലാ​ക്കി​യ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും സി​റി​യ​ക് തോ​മ​സ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. പൂ​പ്പാ​റ കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ര്‍​ഹ​രാ​യ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മാ​ണെ​ന്ന് സേ​നാ​പ​തി വേ​ണു എം​എ​ല്‍​എ പ​റ​ഞ്ഞു. അ​ര്‍​ഹ​രാ​യ​വ​രു​ടെ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​ത്യേ​ക യോ​ഗം ചേ​രാ​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മാ​ര്‍​ട്ടം ന​ട​ത്താ​ന്‍ അ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റോ​ട് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ടു​മ്പ​ന്‍​ച​ല ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ കോ​ളജ്, പൂ​പ്പാ​റ ആ​ര്‍​ട്‌​സ് ആ​ൻഡ് സ​യ​ന്‍​സ് കോ​ള​ജ് ഇ​വ​യു​ടെ കെ​ട്ടി​ടനി​ര്‍​മാ​ണ​ത്തി​നും തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്നും ജി​ല്ലാ വി​ക​സ​ന സ​മി​തി​യി​ല്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല സ്റ്റീ​ഫ​ന്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ടി. ​ജ്യോ​തി​മോ​ള്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സാ​ബു മാ​ത്യു, അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് എ​സ്. ശ്രീ​ജി​ത്ത്, വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Census 2027

Recent News

Corehub Up