ദഫ്മുട്ട് ഒന്നാം സ്ഥാനം നേടിയ ബിഎംഎം സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പാമ്പാടി.
കോട്ടയം: സെന്‍ട്രല്‍ സഹോദയ കോട്ടയം കോണ്‍ക്ലേവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭാവസുധ കലോത്സവത്തില്‍ കോട്ടയം ഗിരിദീപം ബഥനി സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറേള്‍ ചാമ്പ്യന്മാരായി.
1,867 പോയിന്റാണ് ഗിരിദീപത്തിനു ലഭിച്ചത്. 1,440 പോയിന്റുമായി കോട്ടയം ബേക്കര്‍ വിദ്യാപീഠ് സ്കൂളാണ് രണ്ടാമത്. 1,302 പോയിന്റുമായി പാമ്പാടി ബിഎംഎം സ്കൂളാണ് മൂന്നാമത്.
150 ഇനങ്ങളിലായി 16 സ്കൂളുകളിലെ 2000 പ്രതിഭകളാണ് മാറ്റുരച്ചത്. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ചലച്ചിത്ര തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Tags : District News Nattuvishesham Central Sahodaya Kottayam Conclave Girideepam Bethany School