തയ്യൽ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത ചടങ്ങ്.
മണ്ണാർക്കാട്: സ്ത്രീകളുടെ തൊഴിൽപരിശീലനവും സംരംഭകത്വ വികസനവും ലക്ഷ്യമാക്കി പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് സംഘടിപ്പിച്ച തയ്യൽ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പെരിന്പടാരി ഹോളി സ്പിരിറ്റ് ഫൊറോനാ കല്പന ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാമിന് പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ ഉദ്ഘാടനവും സർട്ടിഫിക്കറ്റുകൾ വിതരണവും ചെയ്തു. പിഎസ്എസ്പി കോ-ഓർഡിനേറ്റർ കെ.എൽ. അരുണ്‍ സ്വാഗതവും മണ്ണാർക്കാട് ഹോളി സ്പിരിറ്റ് ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോണ്‍ കാട്രുകുടിയിൽ ആശംസയും പറഞ്ഞു. പിഎസ്എസ്പി ആനിമേറ്ററും റിസോഴ്സ് പേഴ്സണുമായ വൽസമ്മ പ്രസംഗിച്ചു.