x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ​വു​മാ​യിചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത്


Published: June 4, 2026 05:13 AM IST | Updated: June 4, 2026 05:13 AM IST

ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്രൈ​മ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന പ്ര​ഭാ​ത ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ടി​വ​ണ്ണ സ്കൂ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നു​ശ്രീ സു​രേ​ഷ് നി

നി​ലമ്പൂർ: വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പ്രൈ​മ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കും പ്ര​ഭാ​ത ഭ​ക്ഷ​ണം വി​ത​ര​ണം ആ​രം​ഭി​ച്ചു.
ഈ ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ് സ്കൂ​ളു​ക​ളി​ലെ ഏ​ക​ദേ​ശം 1500 കു​ട്ടി​ക​ൾ​ക്ക് ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കും. വി​വി​ധ ഉ​ന്ന​തി​ക​ളി​ൽനി​ന്നും മ​റ്റു പി​ന്നാ​ക്ക ചു​റ്റു​പാ​ടി​ൽനി​ന്നും വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് ഇ​ത് ആ​ശ്വാ​സ​മാ​കും.

13 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്. പ​ദ്ധ​തി​യു​ടെ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് അ​നു​ശ്രീ സു​രേ​ഷ് ഇ​ടി​വ​ണ്ണ ജി​എ​ൽ​പി സ്കൂ​ളി​ൽ ഭ​ക്ഷ​ണം വി​ള​ന്പി നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, വാ​ർ​ഡം​ഗം സി. ​സ​ഹി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ചീ​ര​ങ്ങ​ൻ, എം​ടി​എ പ്ര​സി​ഡ​ന്‍റ് സു​ധീ​ന, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി.​വി. മ​നോ​ജ്, അ​ധ്യാ​പി​ക​മാ​രാ​യ പി. ​ബി​ന്ദു, പി.​വി. ര​ജ​നി, എം.​പി. ദി​വ്യ, എ​ൻ.​കെ. സു​നി​ത, പി. ​സി​ന്ധു, യു.​കെ. സെ​മീ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മൈ​ലാ​ടി യു​പി സ്കൂ​ളി​ൽ വാ​ർ​ഡ് അം​ഗം ബ​ഷീ​ർ കാ​ട്ടു​മു​ണ്ട, പെ​രു​ന്പ​ത്തൂ​ർ എ​ൽ​പി സ്കൂ​ളി​ൽ വാ​ർ​ഡ് അം​ഗം മ​ഞ്ജു അ​നി​ൽ, വാ​ളാം​തോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ൽ വാ​ർ​ഡ് അം​ഗം അ​നി​ഷ് അ​ഗ​സ്റ്റ്യ​ൻ, എ​ര​ഞ്ഞി​മ​ങ്ങാ​ട് യു​പി സ്കൂ​ളി​ൽ വാ​ർ​ഡ് അം​ഗം ന​സീ​മ ക​ള​ക്കു​ന്ന് എ​ന്നി​വ​ർ ഭ​ക്ഷ​ണ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ഒ​രു കു​ട്ടി​ക്ക് ദി​വ​സം 16 രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ് പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ൽ​കു​ക.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up