പുതുപ്പള്ളി: ആള്‍ക്കൂട്ടവും കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളുമില്ലാതെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ നിശബ്ദപ്രചാരണം മുന്നേറുന്നു. വോട്ടർന്മാരെ തേടി ചാണ്ടി ഉമ്മന്‍ സൈക്കിള്‍ ചവിട്ടി ഇന്നലെ എത്തിയത് അകലക്കുന്നത്താണ്. പുലര്‍ച്ചെ ഗ്രാമവീഥികളില്‍ വെളിച്ചം വീണു തുടങ്ങിയപ്പോഴേക്കും സ്ഥാനാര്‍ഥി പഞ്ചായത്തിലേക്ക് സൈക്കിള്‍ പര്യടനവുമായെത്തി.
സൈക്കിളില്‍ ചുറ്റുന്നതു സ്ഥാനാര്‍ഥിയാണെന്ന് തിരിച്ചറിഞ്ഞ അകലക്കുന്നത്തെ ചെറുപ്പക്കാരും കുട്ടികളും അവരവരുടെ സൈക്കിളുകളുമായി ഒപ്പം കൂടി.
പുതുപ്പള്ളി വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം, തോട്ടയ്ക്കാട് സെന്റ് തോമസ് കര്‍മലീത്താ കോണ്‍വന്റ്, രാജമറ്റം ഡിഎസ്ജെ കോണ്‍വന്റ് എന്നിവിടങ്ങളും സന്ദര്‍ശിച്ചു. തിരുനക്കര ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള പകല്പ്പൂരത്തിലും ചാണ്ടി ഉമ്മൻ പങ്കെടുത്തു.
Tags : nattu vishesham Chandi ooman moves