പുതുപ്പള്ളി: പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദിസൂചകമായി തിരുവനന്തപുരത്തേക്ക് യാത്രയുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഇന്ന് രാവിലെ ഒമ്പതിന് പുതുപ്പള്ളി അങ്ങാടിയിലെ ഉമ്മന്‍ ചാണ്ടിയുടെ സ്തൂപത്തിലെത്തുന്ന ചാണ്ടി ഉമ്മന്‍ അവിടന്ന് പ്രവര്‍ത്തകരോടൊപ്പം കല്ലറയിലെത്തി പ്രാര്‍ഥിച്ച ശേഷമാണ് യാത്ര ആരംഭിക്കുന്നത്.
തുടർന്ന് കാറില്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്ന എംഎല്‍എയെ പ്രവര്ത്തകരുംഅനുഗമിക്കുമെന്നാണ് സൂചന. എംസി റോഡിലൂടെയാണ് യാത്ര നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 10ന് ചെങ്ങന്നൂരും 12ന് അടൂരിലും ഉച്ചകഴിഞ്ഞ് രണ്ടിന് കൊട്ടാരക്കരയിലും മൂന്നിന് ചടയമംഗലത്തും നാലിന് കന്യാകുളങ്ങരയിലും യാത്രയ്ക്ക് സ്വീകരണമുണ്ടാകും. എന്നാല്‍ മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന ചാണ്ടി ഉമ്മനെ അവസാന നിമിഷം ഒഴിവാക്കിയതില്‍ അമര്‍ഷം പുകയുന്നതിനിടയിലാണ് യാത്ര എന്നുള്ളതും ശ്രദ്ധേയമാണ്.
Tags : Chandy Umman nattuvishesham local news