പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ കറുപ്പുവേഷം ധരിച്ച് പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്കൂളില്‍ വോട്ട് ചെയ്യാനെത
പുതുപ്പള്ളി: ഇടത് ദുര്‍ഭരണത്തിനെതിരേയും ഉമ്മന്‍ ചാണ്ടിയെ ദ്രോഹിച്ച ഇടതുപക്ഷത്തിനെതിരേയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കറുപ്പുവസ്ത്രമണിഞ്ഞ് വോട്ട് ചെയ്യാനെത്തി ചാണ്ടി ഉമ്മന്‍. പുതുപ്പള്ളിയെ ഇടതു സര്‍ക്കാര്‍ അവഗണിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മാണം ആരംഭിച്ച പല പദ്ധതികളും പൂര്‍ത്തീകരിച്ചിട്ടില്ല. ശബരിമല വിഷയത്തില്‍ അടക്കമുള്ള പ്രതിഷേധമാണ് തന്റെ കറുപ്പ് വേഷമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഏറ്റവും വേദനയുള്ള ദിവസമാണ്. പണി തീരാത്ത മിനി സിവില്‍ സ്റ്റേഷന് ഉമ്മന്‍ ചാണ്ടിയുടെ പേരിട്ടു. ഇങ്ങനെ തങ്ങളെ അപമാനിക്കാനാണോയെന്നും ചാണ്ടി ഉമ്മന്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അമ്മ മറിയാമ്മ ഉമ്മന്‍, സഹോദരി മറിയം ഉമ്മന്‍ എന്നിവര്‍ക്കൊപ്പം പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്കൂളിലെ 140-ാം നമ്പര്‍ ബൂത്തില്‍ എത്തിയാണു ചാണ്ടി വോട്ട് രേഖപ്പെടുത്തിയത്.
Tags : Chandy Umman nattuvishesham local news