x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ച്ച്‌​ഐ​വി രോ​ഗി​ക​ള്‍​ക്ക് കൈ​ത്താ​ങ്ങാ​കാ​ന്‍ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ച​ങ്ങ​നാ​ശേ​രി ചാ​പ്റ്റ​ര്‍

വെബ് ഡെസ്ക്
Published: July 26, 2026 12:03 AM IST | Updated: July 26, 2026 12:03 AM IST

ഡോ​മി​നി​ക് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ച​ങ്ങ​നാ​ശേ​രി ചാ​പ്റ്റ​ര്‍ അ​തി​രൂ​പ​ത ആ​ത്മ​താ കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ച് കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലെ എ​ച്ച്‌​ഐ​വി അ​ണു​ബാ​ധി​ത​രാ​യ ആ​ളു​ക​ളു​ടെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും സ​മ​ഗ്ര ക്ഷേ​മ​ത്തി​നും ചി​കി​ത്സ അ​നു​ധാ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പ​ദ്ധ​തി ഒ​രു​ക്കു​ന്നു.

ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ന്ന നി​ത്യ​രോ​ഗി​ക​ളെ ചി​കി​ത്സ​യു​ടെ മേ​ഖ​ല​യി​ല്‍ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ക​യും മ​രു​ന്നും മ​റ്റ് സ​ഹാ​യ​ങ്ങ​ളും ന​ല്‍​കി സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ല്‍ ചേ​ര്‍​ത്തു​നി​ര്‍​ത്താ​നു​ള്ള പ​ദ്ധ​തി​യാ​ണ് ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റും ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യു​മാ​യ ഡൊ​മി​നി​ക് ജോ​സ​ഫ്, തി​രു-​കൊ​ച്ചി പ്രൊ​വി​ന്‍​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ആ​ര്‍. ര​വീ​ന്ദ്ര​ന്‍, ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, സെ​ക്ര​ട്ട​റി അ​ഡ്വ. വി​മ​ല്‍​ ച​ന്ദ്ര​ന്‍, ര​ക്ഷാ​ധി​കാ​രി ഡോ. ​ജോ​ര്‍​ജ് പീ​ടി​യേ​ക്ക​ല്‍, ട്ര​ഷ​റ​ര്‍ കു​ഞ്ഞു​മോ​ന്‍ തൂ​മ്പു​ങ്ക​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ​മി​നി​ക് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ്രാ​രം​ഭ ചെ​ല​വി​നാ​യു​ള്ള ആ​ദ്യ ഗ​ഡു ചാ​പ്റ്റ​ര്‍ ര​ക്ഷാ​ധി​കാ​രി ഡോ. ​ജോ​ര്‍​ജ് പീ​ടി​യേ​ക്ക​ല്‍ സം​ഭാ​വ​ന ചെ​യ്തു.ചാ​പ്റ്റ​ര്‍ പ്ര​സി​ഡന്‍റ് ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up