x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക​ക്ര​മ​ത്തി​ന​നു​സ​രി​ച്ച് വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ മാ​റ്റ​ങ്ങ​ളു​ണ്ടാ​കും: മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: October 1, 2026 11:39 PM IST | Updated: October 1, 2026 11:39 PM IST

കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക​ക്ര​മ​ത്തി​ന​നു​സ​രി​ച്ച് വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​മ്മു​ടെ കു​ട്ടി​ക​ള്‍​ക്ക് നാ​ട്ടി​ല്‍​ത​ന്നെ പ​ഠി​ക്കാ​നാ​ക​ണം. തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളു​ള്ള കോ​ഴ്‌​സു​ക​ളും പ​ഠ​നം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ അ​വ​ര്‍​ക്കു തൊ​ഴി​ലും ല​ഭ്യ​മാ​ക്കാ​നാ​ക​ണം. കേ​ര​ള​ത്തി​ല്‍​ത​ന്നെ ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​രു​ത്തി​രി​യു​ന്നു​വെ​ങ്കി​ല്‍ ജോ​ലി അ​ന്വേ​ഷി​ച്ചും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​മാ​യി വി​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ഒ​ഴു​ക്കു ത​ട​യാ​നാ​കും. ജോ​ലി സാ​ധ്യ​ത​യ്ക്ക​നു​സ​രി​ച്ചു​ള്ള അ​ക്കാ​ഡ​മി​ക് പ്രോ​ഗ്രാ​മു​ക​ള്‍ രൂ​പ​പ്പെ​ട​ണം. കേ​ര​ള​ത്തി​ല്‍​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ദേ​ശ​ങ്ങ​ളി​ലേ​ക്കു കു​ടി​യേ​റി​യ ജി​ല്ല​യാ​ണ് പ​ത്ത​നം​തി​ട്ട.

കു​ട്ടി​ക​ളി​ല്‍ അ​ന്ത​ര്‍​ലീ​ന​മാ​യി​രി​ക്കു​ന്ന ക​ഴി​വു​ക​ളെ തി​രി​ച്ച​റി​ഞ്ഞ് അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നു​മാ​യി പു​ത്ത​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സം​രം​ഭ​ങ്ങ​ള്‍ രൂ​പ​പ്പെ​ട​ണം. ഇ​ഷ്ട​വി​ഷ​യ​ങ്ങ​ളോ​ടു താ​ദാ​ത്മ്യ​മ​പ്പെ​ടാ​നും ആ ​മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ അ​റി​വു​ക​ള്‍ സാ​യ​ത്ത​മാ​ക്കാ​നും കു​ട്ടി​ക​ള്‍ ശ്ര​മി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രെ സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ല്‍ ബ​ന്ധ​പ്പെ​ടു​ത്തി സ​ര്‍​ക്കാ​ര്‍ നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തു​വ​രി​ക​യാ​ണ്. പു​തു​ത​ല​മു​റ​യും മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രു​മാ​യു​ള്ള ഇ​ട​പ​ഴ​ക​ല്‍ സു​ദൃ​ഢ​മാ​ക​ണം. ഇ​വ​രു​ടെ അ​റി​വു​ക​ള്‍ പു​തു​ത​ല​മു​റ​യി​ലേ​ക്കു പ​ക​രേ​ണ്ട​തു​ണ്ടെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ല്‍ പു​തു​താ​യി അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ള്ള ര​ണ്ട് കോ​ഴ്‌​സു​ക​ള്‍​ക്ക് അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം അ​നു​മ​തി ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ല്‍​എ​മാ​രാ​യ അ​ബി​ന്‍ വ​ര്‍​ക്കി, സി.​വി. ശാ​ന്ത​കു​മാ​ര്‍, കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​ഏ​ബ്ര​ഹാം മാ​ര്‍ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത, ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ ക​ല്ലി​ട്ട​തി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, പ്രി​ന്‍​സി​പ്പാ​ള്‍ ഡോ.​റെ​ന്നി പി. ​വ​ര്‍​ഗീ​സ്, ബ​ര്‍​സാ​ര്‍ ബി​നോ​യ് ടി. ​തോ​മ​സ്, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു അ​നി​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു കെ. ​ഏ​ബ്ര​ഹാം, അ​ലും​മ്‌​നി അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി ഷാ​ജി മ​ഠ​ത്തി​ലേ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham education sector Chief Minister

Recent News

Corehub Up