ചെസ് ടൂര്‍ണമെന്റ് ഡോ. കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ദേവഗിരി പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേവ മൈ ഹാര്‍ട്ട് ഫിഡെറേറ്റഡ് ചെസ് ടൂര്‍ണമെന്റ് ചരിത്രകാരന് പത്മശ്രീ ഡോ. കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഫാ. ബോണി അഗസ്റ്റിന്, ദേവഗിരി പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് സഞ്ജയ് അലക്സ്,മനോരമ സീനിയര്‍ കോ- ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ രാധാകൃഷ്ണന്, കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപല്‍ ഡോ. ലില്ലി രാജീവന്, ചെസ് ടൂര്‍ണമെന്റ് ഡയറക്ടര്‍ രജിവ് മാനുവല്‍, ടി.കെ. രാജഗോപാല്‍, പ്രഫ. നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്റര്‍നാഷണല്‍ ചെസ് താരങ്ങളായ ദീപന് ചക്രവര്‍ത്തി, ആര്. ആര്. ലക്ഷ്മണന്, കാര്ത്തികേയന് പാണ്ഡ്യന്, കല്യാണി സിറിന്, കെ. രത്നാകരന്, എസ്. നിതിന്‍, അല്‍ മുത്തയ്യ, ശരവണ കൃഷ്ണന്, സെന്തില്മാരന്, മഞ്ജു മഹേഷ്, ജോണ്‍ വെനി, ജയിക് ഷാന്റി, അധിക്ക് ലെനിന് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
മത്സരത്തില്‍ വി.എസ്. നന്ദിഷ് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ജയിക് ഷാന്റിയും മൂന്നാം സ്ഥാനം ജോണ്‍ വെന്നി അക്കരക്കാരനും കരസ്ഥമാക്കി.
Tags : chess tournament chess NattuVishesham DistrictNews