x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റ്റൊ​രു ദു​ര​ന്ത​ത്തി​നു കാ​തോ​ർ​ത്ത് ചേ​റ്റു​വ ദേ​ശീ​യപാ​ത

കെ.കെ. ഹുസൈൻ
Published: September 6, 2026 12:49 AM IST | Updated: September 6, 2026 12:49 AM IST

നി​ർ​മാ​ണ​ത്തി​നാ​യു​ള്ള ക​ട്ട​ക​ൾ റോ​ഡി​ൽ അ​ല​ക്ഷ്യ​മാ​യി ഇ​റ​ക്കി​യി​ട്ടി​രി​ക്കു​ന്നു.

വാ​ടാ​ന​പ്പി​ള്ളി: ദേ​ശീ​യ​പാ​ത 66 ചേ​റ്റു​വ​യി​ൽ പാ​ലം ഇ​റ​ങ്ങി വാ​ടാ​ന​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ വ​ച്ചി​ട്ടു​ള്ള കോ​ൺ​ക്രീ​റ്റ് ഭി​ത്തി​ക​ൾ റോ​ഡി​ലേ​ക്ക് ക​യ​റ്റി​വെ​ച്ച​തു​മൂ​ലം വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യേ​റെ. ഈ ​ഭാ​ഗ​ത്ത് ര​ണ്ടു വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേ​സ​മ​യം ക​ട​ന്നു​പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്.

കൂ​ടാ​തെ ന​ട​പ്പാ​ത​യി​ൽ വി​രി​ക്കു​ന്ന​തി​നാ​യി ഇ​റ​ക്കി​യി​ട്ടി​ട്ടു​ള്ള ക​ട്ട​ക​ൾ സ​ർ​വീ​സ് റോ​ഡി ലാ​ണു കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. റോ​ഡി​ലെ ഇ​രു​ട്ടു​മൂ​ലം വാ​ഹ​നം ക​ല്ലി​ൽ​ത​ട്ടി വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. പ​ല​ഭാ​ഗ​ങ്ങ​ളി​ലും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കു വേ​ണ്ട​താ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ ബോ​ർ​ഡു​ക​ളോ സു​ര​ക്ഷാ​സി​ഗ്ന​ൽ ലൈ​റ്റു​ക​ളോ കാ​ര്യ​ക്ഷ​മ​മ​ല്ല. സ​ർ​വീ​സ് റോ​ഡി​ലോ ദേ​ശീ​യ​പാ​ത​യി​ലോ സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​മി​ല്ലാ​ത്ത​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്.

ഒ​ട്ടേ​റെ ജീ​വ​നു​ക​ളാ​ണ് ഈ​യി​ടെ ദേ​ശീ​യ പാ​ത​യി​ൽ പൊ​ലി​ഞ്ഞ​ത്. വാ​ഹ​ന യാ​ത്ര​ക്കാ​ർ ക്കു ​വേ​ണ്ട​ത്ര സു​ര​ക്ഷ ഒ​രു​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണു ദേ​ശീ​യ​പാ​ത​യി​ൽ നി​ര​ന്ത​രം ഉ​ണ്ടാ​വു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്കു പ്ര​ധാ​ന​കാ​ര​ണം.

പ​ല ഭാ​ഗ​ങ്ങ​ളി​ലും നി​ർ​മാ​ണ ക​മ്പ​നി​യു​ടെ വ​ൻ സു​ര​ക്ഷാ വീ​ഴ്ച​ക​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. റോ​ഡ് നി​ർ​മാ​ണ​ത്തി​നും വി​ക​സ​ന​ത്തി​നും ന​ൽ​കു​ന്ന പ്രാ​ധാ​ന്യ​ത്തി​നു തു​ല്യ​മാ​യി പൊ​തു ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സു​ര​ക്ഷ​യ്ക്കും മു​ൻ​ഗ​ണ​ന ന​ൽ​ക​ണം, അ​പ​ക​ടം സം​ഭ​വി​ച്ച​ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു​പ​ക​രം അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ൾ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്ന് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ല​ത്തീ​ഫ് കെ​ട്ടു​മ്മ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Tragedy NattuVishasham DistrictNews

Recent News

Corehub Up