x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ്വ​ജ്യോ​തി സ്ഥാ​പ​ക മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് മ​ലേ​ക്കു​ടി​യെ മുഖ്യമന്ത്രി ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: September 27, 2026 02:00 AM IST | Updated: September 27, 2026 02:00 AM IST

വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന്‍റെ സ്ഥാ​പ​ക മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് മ​ലേ​ക്കു​ടി​യെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ആ​ദ​രി​ക്കു​ന്നു. ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി

മൂ​വാ​റ്റു​പു​ഴ: വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന്‍റെ സ്ഥാ​പ​ക മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് മ​ലേ​ക്കു​ടി​യെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ആ​ദ​രി​ച്ചു. കോ​ള​ജി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ച്ച​ട​ങ്ങി​ലാ​യി​രു​ന്നു ആ​ദ​ര​വ്.

ഇ​ടു​ക്കി-​കോ​ത​മം​ഗ​ലം മേ​ഖ​ല​ക​ളി​ലെ ക​ര്‍​ഷ​ക, സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ക്ക​ളു​ടെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്വ​പ്ന​ങ്ങ​ള്‍​ക്ക് ചി​റ​കു​ക​ളേ​കി​യ വൈ​ദി​ക​നാ​ണ് ഫാ. ​മ​ലേ​ക്കു​ടി. 1999-ല്‍ ​ഫാ. തോ​മ​സ് മ​ലേ​ക്കു​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ത​മം​ഗ​ലം രൂ​പ​ത ടെ​ക്‌​നി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ച് തു​ട​ക്ക​മി​ട്ട പ്ര​യ​ത്‌​ന​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ 2001ലാ​ണ് വാ​ഴ​ക്കു​ള​ത്ത് വി​ശ്വ​ജ്യോ​തി കോ​ള​ജ് യാ​ഥാ​ര്‍​ഥ്യ​മാ​യ​ത്.

വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ങ്ങ​ളി​ല്‍ കോ​ത​മം​ഗ​ലം രൂ​പ​ത ന​ട​ത്തു​ന്ന സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഇ​ട​പെ​ട​ലു​ക​ളെ മു​ഖ്യ​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. സ​മൂ​ഹ​ത്തി​ലെ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ള്‍​ക്കു വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ശാ​ക്തീ​ക​ര​ണം ഉ​റ​പ്പാ​ക്കാ​ന്‍ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ വ​ലി​യ പ​ങ്കാ​ണു വ​ഹി​ക്കു​ന്ന​ത്. വി​ശ്വ​ജ്യോ​തി​യു​ടെ കാ​ല്‍​നൂ​റ്റാ​ണ്ടു നീ​ണ്ട വി​ജ​യ​യാ​ത്ര​യ്ക്കു പി​ന്നി​ലെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up