കല്ലംകുന്ന് ഇടവകയുടെ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന റൂബി ജൂബിലിയുടെ സമാപനത്തിന്റെയും ഇടവകദിനാഘോഷത്തിന്റെയും ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉന്നതവിദ്യാഭ്യ
ഇരിങ്ങാലക്കുട: സ്നേഹത്തിന്റെ സമാനതകളില്ലാത്ത സന്ദേശം ലോകത്തിലേക്ക് പ്രസരിപ്പിക്കുന്നതില്‍ ക്രൈസ്തവസമൂഹത്തിന് വലിയ പങ്കുണ്ടെന്ന് മന്ത്രി ഡോ.ആര്. ബിന്ദു. കല്ലംകുന്ന് ഇടവകയുടെ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന റൂബി ജൂബിലിയുടെ സമാപനവും ഇടവകദിനാഘോഷവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഉന്നതവിദ്യാഭ്യാസ രംഗത്തും സാമൂഹ്യക്ഷേമ രംഗത്തും ക്രൈസ്തവസഭ നല്കുന്ന സംഭാവന കേരളീയ സമൂഹത്തിനു പ്രചോദനവും ഊര്‍ജവും ആണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ വെബ്സൈറ്റിന്റെ ഉദ്ഘാടനവും കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ സോവനീര്‍ കവര്‍പേജ് പ്രകാശനവും നിര്‍വഹിച്ചു.
വികാരി ഫാ. അനൂപ് കോലംകണ്ണി, തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം ജോസ് ചിറ്റിലപ്പള്ളി, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ്് ഷീജ ഉണ്ണികൃഷ്ണന്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് മെമ്പര്‍ ശ്രീഷ്മ സലീഷ്, ഇടവക വൈദിക പ്രതിനിധി ഫാ. ജോസഫ് ചിറ്റിലപ്പിള്ളി, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ കാതറിന്, പഞ്ചായത്ത് അംഗങ്ങളായ പ്രേമ നൈഷാദ്, രേണു സജി, കൈക്കാരന് ജോസ് റാഫേല്‍, കേന്ദ്ര സമിതി പ്രസിഡന്റ് പി.കെ.ആര്. ജോണ്സണ്, മതബോധന പ്രധാനധ്യാപകന് പി.ആര്. വിന്‍സന്‍, ജൂബിലി കമ്മിറ്റി കണ്‍വീനര്‍ എന്‍.എഫ്. ഷിജോ എന്നിവര്‍ പ്രസംഗിച്ചു.
റൂബി ജൂബിലി സ്മാരകമായ ഗ്രോട്ടോയുടെ വെഞ്ചരിപ്പിനും ആഘോഷമായ ദിവ്യബലിക്കും ബിഷപ് മാര്‍ പോളി കണ്ണൂകാടന് മുഖ്യകാര്‍മികത്വം വഹിച്ചു. വിശ്വാസം ശക്തിപ്പെടുത്തുക, കൂട്ടായ്മ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 40 ഇനം വ്യത്യസ്ത പരിപാടികളാണ് ഇടവകയില്‍ നടപ്പാക്കിയത്.