കരുമാടി സെന്റ് നിക്കോളാസ്-സെന്റ് ജോസഫ് മാതൃ-പിതൃവേദി യൂണിറ്റുകളുടെ സംയുക്ത വാർഷിക സമ്മേളനം ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ഡോ. സ്കറിയ കന്യാകോണിൽ ഉദ്
കരുമാടി: ക്രിസ്തീയ കുടുംബങ്ങൾ ദൈവസ്നേഹത്തിന്റെ ശില്പശാലയാണെന്നും മനുഷ്യർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലി പരിഹാരം ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളാണെന്നും ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ഡോ. സ്കറിയ കന്യാകോണിൽ. കരുമാടി സെന്റ് നിക്കോളാസ് -സെന്റ് ജോസഫ് മാതൃ-പിതൃവേദി യൂണിറ്റുകളുടെ സംയുക്ത വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് ഡയറക്ടർ ഫാ. മാത്യു നടയ്ക്കൽ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ ഫാ. മാത്യു തടത്തിൽ സ്വാഗതം പറഞ്ഞു.
സെക്രട്ടറിമാരായ സോണി ചെറിയാൻ, ലിജ ഷാജി എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ഭാരവാഹികളായ റെജി പുത്തൻപുരയ്ക്കൽ, അഞ്ചു തോമസ്, സോജി ചെറിയാൻ, അനു ആന്റണി, റ്റിൻസി സോജൻ എന്നിവർ പ്രസംഗിച്ചു. മാതാപിതാക്കൾ, സൺഡേ സ്കൂൾ കുട്ടികൾ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
അനുഗൃഹീതമായ ക്രിസ്തീയ കുടുംബ ജീവിതം എന്ന വിഷയത്തെക്കുറിച്ച് ചങ്ങനാശേരി എസ്ബി കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ. ജാൻസൻ ജോസഫ് ക്ലാസ് എടുത്തു. പ്രോഗ്രാം കോ-ഓർഡിനേറ്റർ റൂബി ജോസഫ് നന്ദി പറഞ്ഞു.
Tags : NattuVishesham DistrictNews