ഓണാഘോഷ പരിപാടി ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്യുന്നു.
നെടുമ്പാശേരി: സിയാലിൽ ടാക്സി മേഖലയിൽ തൊഴിലെടുക്കുന്നവരുടെ സ്വതന്ത്ര സംഘടനയായ സിയാൽ ടാക്സി ബെനഫിഷറീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുൾ മുത്തലീബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എം.എൻ. ഗോപി അംഗങ്ങൾക്കുള്ള ഓണക്കോടി ഓണക്കിറ്റ് വിതരണം ചെയതു.
വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോർജ് നിർവഹിച്ചു. അഡ്വ. എ. ജയശങ്കർ വിശിഷ്ടാതിഥിയായിരുന്നു.
നെടുമ്പാശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വൈ.ശാബോർ, അങ്കമാലി നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, ടാക്സി ഓപ്പറേറ്റേഴ്സ് സൊസൈറ്റി പ്രസിഡന്റ് സതീഷ് കുമാർ ആർ.പൈ, സെക്രട്ടറി എബ്രഹാം ജോസഫ്, ടാക്സി വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് പി.ജെ.ജോയി, ടി.വൈ.എൽദോ, എൽദോ യോഹന്നാൻ, വിനോദ്ചന്ദ്രൻ, എ.ഒ.തോമസ്, പി.എ.ഡേവിസ്, വി.യു. സിബി എന്നിവർ സംസാരിച്ചു.