നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാമിന്റെ വോളന്റിയര്‍ പരിശീലനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. ദീപ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
പരപ്പ: നവകേരളം സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ പഠനപരിപാടിയില് ബളാല്‍, കിനാനൂര്‍-കരിന്തളം പഞ്ചായത്തുകളിലെ വോളന്റിയര്‍മാര്‍ക്കുള്ള പരിശീലനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.കെ. ദീപ ഉദ്ഘാടനം ചെയ്തു.
ജില്ലാ നിര്‍വഹണ സമിതിയംഗം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
കെ.കെ. രാഘവന്, വേണുഗോപാല്‍ കോടോത്ത്, രേഷ്മ ബാലന് എന്നിവര്‍ ക്ലാസെടുത്തു.
ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ പറക്കോല്‍ രാജന്, കെ.പി. ചിത്രലേഖ, ജെസി ചാക്കോ, ബ്ലോക്ക് സെക്രട്ടറി സുനില്‍കുമാര്‍, അംഗങ്ങളായ ഇ.ടി. ജോസ്, ആര്. ഭവ്യരാജ്, നസീമ അബ്ദുള്ള, സുജ അനീഷ്, പി. ഗംഗാധരന്, സോണി പൊടിമറ്റത്തില്‍, ബളാല്‍ പഞ്ചായത്ത് ചാര്‍ജ് ഓഫീസര്‍ വി.വി. രാജീവന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, എന്‍.ജി. രഘുനാഥന്, കെ. രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Citizens nattuvishesham local news