x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷ​ട്ട​റി​ല്‍ കു​ടു​ങ്ങി​യ മ​ര​പ്പ​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി

വെബ് ഡെസ്ക്
Published: August 22, 2026 11:20 PM IST | Updated: August 22, 2026 11:20 PM IST

ക​ട​യു​ടെ ഷ​ട്ട​റി​ൽ കു​ടു​ങ്ങി​യ മ​ര​പ്പ​ട്ടി​യെ റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീം ​ ര​ക്ഷ​പ്പെ​ടു​ത്തി​യ​പ്പോ​ൾ.

പാ​ലാ: ത​ല ഷ​ട്ട​റി​ല്‍ കു​ടു​ങ്ങി​യ മ​ര​പ്പ​ട്ടി​യെ വ​ന്യ​മൃ​ഗ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. പാ​ലാ കു​രി​ശു​പ​ള്ളി ക്കവലയിൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​ഞ്ഞു​മോ​ന്‍ പാ​ല​ക്ക​ലി​ന്‍റെ ബ​ട്ട​ണ്‍ ക​ട​യി​ലാ​ണ് മ​ര​പ്പ​ട്ടി കു​ടു​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

ക​ട​യ്ക്കു​ള്ളി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഷ​ട്ട​റി​ല്‍ ത​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ഗം കു​ടു​ങ്ങുകയാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് നി​ര​വ​ധി പേ​ര്‍ സ്ഥ​ല​ത്തെ​ത്തി മ​ര​പ്പ​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെത്തുട​ര്‍​ന്ന് രാ​വി​ലെ 11ഓ​ടെ​ വ​ണ്ട​ന്‍​മേ​ടി​ല്‍​നി​ന്നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീം ​എ​ത്തി​യാ​ണ് മ​ര​പ്പ​ട്ടി​യെ രക്ഷപ്പെടുത്തിയത്.

ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ പി. ​സു​ഗ​ന്ധി, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പി.​എ​സ്. അ​ഭി​ജി​ത്ത്, വി.​എ​സ്. സു​ധീ​ഷ്, റെ​സ്‌​ക്യൂ​വ​ര്‍​മാ​രാ​യ എ.​എ​സ്. സു​ഭാ​ഷ്, അ​ജി​ത് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് മ​ര​പ്പ​ട്ടി​യെ പി​ടി​കൂ​ടി​യ​ത്. ഷ​ട്ട​റി​നി​ട​യി​ല്‍ കു​ടുങ്ങി​യ മ​ര​പ്പ​ട്ടി​യു​ടെ ഒ​രു കൈ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up