പ്രതീകാത്മക ചിത്രം
തൊടുപുഴ: ജില്ലാ സിവില്‍ സര്‍വീസ് കായികമേളയ്ക്ക് തുടക്കമായി. അറക്കുളം സെന്റ് ജോസഫ് കോളജ് ഗ്രൗണ്ടില്‍ റോയി കെ. പൗലോസ് എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീലാ സ്റ്റീഫന്‍, ജില്ലാ പഞ്ചായത്തംഗം സജി പി. ജോസ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ.എല്‍. ജോസഫ്, ജില്ലാ ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി സൈജന് സ്റ്റീഫന്‍, വി.പി. സുരേഷ്, ദീപ്തി മരിയ ജോസഫ്, ബേബി വര്‍ഗീസ്, ഫാ. സ്റ്റാന്‍ലി ചെള്ളിയില്‍, ഡോ. തോംസണ്‍ ജോര്‍ജ്, ഡോ. ജോസഫ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
തൊടുപുഴ ന്യൂമാന്‍ കോളജ്, സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂള്‍, മൂലമറ്റം എച്ച്ആര്‍സി ക്ലബ്, വണ്ടമറ്റം അക്വാറ്റിക് സെന്റര്‍, തൊടുപുഴ ഫോര്‍കോര്‍ട്ട് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ ഇന്നു സമാപിക്കും.