x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​യ​മ്പ​ത്തൂ​ർ ക്രി​സ്ത്യ​ൻ എ​ക്യുമെ​നി​ക്ക​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ഇ​ന്ന്


Published: December 21, 2025 07:25 AM IST | Updated: December 21, 2025 07:25 AM IST

കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​രി​ലെ മാ​ർ​ത്തോ​മാ പാ​ര​മ്പ​ര്യ​മു​ള്ള എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കോ​യ​മ്പ​ത്തൂ​ർ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് (സി​സി​ഇ​എ​ഫ്) മ​ല​യാ​ളി ക്രൈ​സ്ത​വ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്തു​ജ​യ​ന്തി ജൂ​ബി​ലി​യും ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളും ഇ​ന്ന് കു​നി​യ​മു​ത്തൂ​ർ സെ​ന്‍റ് മാ​ർ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

മാ​ർ​ത്തോ​മാ പൈ​തൃ​കം പേ​റു​ന്ന വ്യ​ത്യ​സ്ത സ​ഭ​ക​ളി​ൽനി​ന്നും കോ​യ​മ്പ​ത്തൂ​രി​ലെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​യി 22 ൽ​പ​രം ഗാ​യ​ക​സം​ഘ​ങ്ങ​ളു​ടെ ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​ങ്ങ​ളും സ്കി​റ്റു​ക​ളും ഉ​ണ്ടാ​കും. വൈ​കു​ന്നേ​രം 4 മു​ത​ൽ 8 വ​രെ ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി രാ​മ​നാ​ഥ​പു​രം രൂ​പ​താ മെ​ത്രാ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും.

സി​സിഇ​എ​ഫ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ൺ​സ​ൺ വീ​പ്പാ​ട്ടു​പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി ഡെ​ന്നി സി. ​ചാ​ക്കോ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​എ. ജെ​യിം​സ്, ട്ര​ഷ​റ​ർ ജീ​ൻ ജോ​ൺ, ക്രി​സ്മ​സ് ആ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​റും കു​നി​യ​മു​ത്തൂ​ർ ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​ബി​ജോ പാ​ലാ​യി​ൽ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് അ​ഗ​സ്റ്റി​ൻ, ഫി​ൽ​ജോ പോ​ൾ​സ​ൻ, സ​ണ്ണി ജോ​സ​ഫ്, ഇ​ട​വ​ക കൈ​കാ​ര​ന്മാ​രാ​യ ജി​ജോ ജോ​ർ​ജ്, വ​ർ​ഗീ​സ് മ​ല​മേ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. സ​ഭ​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കാ​നും ഇ​ട​വ​ക​ക​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷപ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

Tags : nattu vishashesham Coimbatore Christian Ecumenical

Recent News

Corehub Up