x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​സ്മ​ര​ണ സമ്മേളനം


Published: July 4, 2026 11:51 PM IST | Updated: July 4, 2026 11:51 PM IST

ചി​റ​ക്ക​ട​വ് സ​നാ​ത​നം യു​പി സ്‌​കൂ​ളി​ൽ ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല ന​ട​ത്തി​യ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ, പൊ​ൻ​കു​ന്നം വ​ർ​ക്കി അ​നു​സ്മ​ര​ണം വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ ശ്രീ​ധ​

ചി​റ​ക്ക​ട​വ്: സ​നാ​ത​നം യു​പി സ്‌​കൂ​ളി​ൽ തെ​ക്കേ​ത്തു​ക​വ​ല ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ, പൊ​ൻ​കു​ന്നം വ​ർ​ക്കി അ​നു​സ്മ​ര​ണം ന​ട​ത്തി.

വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ ശ്രീ​ധ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​ബു​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​ആ​ർ. മ​ന്മ​ഥ​ൻ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പൊ​ൻ​കു​ന്നം വ​ർ​ക്കി​യു​ടെ "ആ ​വാ​ഴ​വെ​ട്ട്' എ​ന്ന ക​ഥ ശ്രി​ത അ​നി​ലും ബ​ഷീ​റി​ന്‍റെ വി​ശ്വ​വി​ഖ്യാ​ത​മാ​യ "മൂ​ക്ക്' എ​ന്ന ക​ഥ ആ​ൽ​ഫ അ​ഷ​റ​ഫും അ​വ​ത​രി​പ്പി​ച്ചു. പ്ര​ഥ​മാ​ധ്യാ​പി​ക പ്രീ​ത, ടി.​എ​സ്. രൂ​പേ​ഷ്, കെ.​ആ​ർ. അ​ഭി​ജി​ത്ത്, വി.​പി. പ്ര​ശാ​ന്ത്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സാ​ഹി​ത്യ​ക്വി​സ് മ​ത്സ​ര​ത്തി​ൽ ആ​ത്മി​ക പ്ര​കാ​ശ്, സി​യ ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ സ​മ്മാ​നം നേടി.

തെ​ക്കേ​ത്തു​ക​വ​ല: ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​യി​ൽ വാ​യ​ന​പ​ക്ഷാ​ച​ര​ണ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് കെ. ​ദാ​മോ​ദ​ര​ൻ, ഐ.​വി. ദാ​സ് അ​നു​സ്മ​ര​ണം ന​ട​ക്കും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ബി. ​ഹ​രി​കൃ​ഷ്ണ​ൻ, ബി. ​സു​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടുക്കും.

Tags : Nattuvishesham District news

Recent News

Corehub Up