മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.
കോന്നി: കിഴക്കന്‍ മേഖലയുടെ ആത്മീയ പിതാവായിരുന്ന ക്രിസ്റ്റഫോറസ് റമ്പാച്ചന്റെ 29-ാമത് ശ്രാദ്ധ പെരുന്നാളിന് അഖില മലങ്കര പ്രാര്‍ഥനായോഗം പ്രസിഡന്റ് മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത കൊന്നപ്പാറ സെന്റ് ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രധാന കാര്‍മികത്വം വഹിച്ചു.
വികാരി ഫാ. പോള്‍ പി. ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ മുഖ്യസന്ദേശം നല്കി. വകയാര്‍ ഡിസ്ട്രിക്റ്റ് സണ്ഡേസ്കൂള് കലാമത്സരങ്ങളില്‍ തുടര്‍ച്ചയായി എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കിയ സണ്ഡേസ്കൂള് വിദ്യാര്‍ഥികളെയും അധ്യാപകരെയും ചടങ്ങില്‍ അനുമോദച്ചു.
പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച ക്രിസ്റ്റഫോറസ് റമ്പാന് മെമ്മോറിയല്‍ മ്യൂസിക് ഇവന്റിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളും പ്രതിമാസ പെന്‍ഷനുകളും അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തു.സമ്മേളനത്തില്‍ നഥാനിയല്‍ റമ്പാന്, ഫാ. വര്‍ഗീസ് മാത്യു നിരണം, ഫാ. മാത്യു പുളിവേലില്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ അനി കിഴക്കുപുറം, ഐവാന്‍ വകയാര്‍, ഇടവക ട്രസ്റ്റി ബാബു പുത്തന്‍പുരയില്‍, സെക്രട്ടറി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.