പാരിപ്പള്ളി: കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്ന് സമൂഹ വിവാഹം നടക്കും.
രാവിലെ 10.30 നാണ് ക്ഷേത്ര സന്നിധിയിൽ വിവാഹ ചടങ്ങുകൾ നടക്കുക. ക്ഷേത്രം ട്രസ്റ്റ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് എല്ലാ വർഷവും നിർധനരായ യുവതികളുടെ വിവാഹം നടത്തി വരുന്നത്. ഇത്തവണ ഏഴ് ജോഡി യുവതി-യുവാക്കളുടെ വിവാഹമാണ് നടത്തുന്നത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് വിവാഹ ചെലവുകൾ നിർവഹിക്കുക.സമൂഹ വിവാഹത്തിന് ഡോ. എം.എം. ബഷീർ മുഖ്യ കാർമികത്വം വഹിക്കും. അനുഗ്രഹ പ്രഭാഷണവും അദ്ദേഹം നടത്തും.
ഇതോടനുബന്ധിച്ച് ചേരുന്ന സമ്മേളനം ജി.എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും പൗര പ്രമുഖരും പങ്കെടുക്കും.
ക്ഷേത്രോത്സവത്തി െ ന്റ ഭാഗമായി രാവിലെ 8.30 ന് ഗണപതിയ്ക്ക് ഉണ്ണിയപ്പം മൂടൽ.12.30 ന് അറിയാനും അറിയിക്കാനും പ്രഭാഷണം. അഞ്ചിന് നൃത്ത നൃത്യങ്ങൾ16-ന് പടുക്ക സമർപ്പണം, ആറിന് വിവിധ കലാപരിപാടികൾ, വീണാമൃതം എന്നിവ നടക്കും.
Tags : nattu vishesham Community wedding