x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് സ്റ്റാൻ‍​ഡ് പൊ​ളി​ച്ച​തോ​ടെ യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ല്‍

വെബ് ഡെസ്ക്
Published: August 7, 2026 03:57 AM IST | Updated: August 7, 2026 03:57 AM IST

മാ​ന​ന്ത​വാ​ടി പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം യാ​ത്ര​ക്കാ​ര്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കു​ന്നു.

മാ​ന​ന്ത​വാ​ടി: പ​ഴ​യ ബ​സ്സ്റ്റാ​ന്‍​ഡി​ന് സ​മീ​പം ബ​സ് കാ​ത്തു​നി​ല്‍​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ല്‍. മ​ഴ​ക്കാ​ലം ക​ന​ത്ത​തോ​ടെ കു​ട​ചൂ​ടി മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡി​ല്‍ നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് യാ​ത്ര​ക്കാ​ര്‍.

ബ​സ് കാ​ത്തു​നി​ല്‍​ക്കു​ന്ന​തി​ന് താ​ത്കാ​ലി​ക സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. മാ​ന​ന്ത​വാ​ടി പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നാ​ല്‍ ബ​സ് കാ​ത്തി​രി​ക്കു​ന്ന​തി​നു​ള്ള താ​ത്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്ന​ത്.

ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മ്പോ​ള്‍ സ​മീ​പ​ത്തെ ക​ട​ക​ളു​ടെ വ​രാ​ന്ത​ക​ളി​ല്‍ അ​ഭ​യം പ്രാ​പി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളും വ​യോ​ധി​ക​രും അ​ട​ക്ക​മു​ള്ള​വ​ര്‍. ദീ​ര്‍​ഘ നേ​രം മ​ഴ​ന​ന​ഞ്ഞ് പാ​ത​യോ​ര്‍​ത്ത് ബ​സ് കാ​ത്തു നി​ല്‍​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്. തി​ര​ക്കേ​റി​യ പാ​ത​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ബ​സ് കാ​ത്തു നി​ല്‍​ക്കേ​ണ്ടി വ​രു​ന്ന​ത് അ​പ​ക​ട​സാ​ഹ​ച​ര്യ​ത്തി​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്. യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി സ​ജ്ജീ​ക​ര​ണ​മൊ​രു​ക്ക​ണ​മെ​ന്നും അ​തി​ന് കാ​ല​താ​മ​സ​മു​ണ്ടെ​ങ്കി​ല്‍ മ​ഴ ന​ന​യാ​തി​രി​ക്കാ​ന്‍ താ​ത്കാ​ലി​ക ഷെ​ഡ് എ​ങ്കി​ലും സ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Tags : Nattuvishesham Local News Commuters distress bus stand

Recent News

Corehub Up