x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കം​പാ​ഷ​ണേ​റ്റ് യൂ​ത്ത് വാ​ക്ക​ത്ത​ൺ സംഘടിപ്പിച്ചു

വെബ് ഡെസ്ക്
Published: September 18, 2026 12:00 AM IST | Updated: September 18, 2026 12:00 AM IST

ആ​​ല്‍​ഫ പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​റും സ്റ്റു​​ഡ​ന്‍റ്​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഓ​​ഫ് പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​റും ലോ​​ക പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​ര്‍ ദി​​നാ​​ച​​ര​​ണ​​ത്തി​​നു മു​​ന്നോ​​ടി​​യ

ഏ​​റ്റു​​മാ​​നൂ​​ര്‍: ആ​​ല്‍​ഫ പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​റും സ്റ്റു​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഓ​​ഫ് പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​റും ഏ​​റ്റു​​മാ​​നൂ​​ര്‍ ന​​ഗ​​ര​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച കം​​പാ​​ഷ​​ണേ​​റ്റ് യൂ​​ത്ത് വാ​​ക്ക​​ത്തണി​ന്‍റെ സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം ഏ​​റ്റു​​മാ​​നൂ​​ര്‍ വ്യാ​​പാ​​ര​​ഭ​​വ​​ന്‍ ഹാ​​ളി​​ല്‍ നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

കോ​​ട്ട​​യം ഡി​​വൈ​​എ​​സ്പി കെ.​​ജി.​ അ​​നീ​​ഷ് വാ​​ക്ക​​ത്ത​​ണ്‍ ഫ്ലാ​​ഗ് ഓ​​ഫ് ചെ​യ്തു. ആ​​ല്‍​ഫ ഏ​​റ്റു​​മാ​​നൂ​​ര്‍ സെ​​ന്‍റ​ര്‍ പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു വ​​ലി​​യ​​കു​​ള​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ആ​​ല്‍​ഫ ക​​മ്യൂ​​ണി​​റ്റി ഡ​​യ​​റ​​ക്ട​​ര്‍ സു​​രേ​​ഷ് ശ്രീ​​ധ​​ര​​ന്‍, ആ​​ല്‍​ഫ വി​​ഷ​​ന്‍ 2030 സ്റ്റേ​​റ്റ് കോ​-​ഓ​ര്‍​ഡി​​നേ​​റ്റ​​ര്‍ അം​​ജി​​ത്ത്കു​​മാ​​ര്‍, ഏ​​റ്റു​​മാ​​നൂ​​ര്‍ എ​​സ്ഐ സോ​​ജ​​ന്‍, മു​​നി​​സി​​പ്പ​​ല്‍ വൈ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ പു​​ഷ്പ വി​​ജ​​യ​​കു​​മാ​​ര്‍, ചേം​​ബ​​ര്‍ ഓ​​ഫ് കൊമേ​​ഴ്‌​​സ് പ്ര​​സി​​ഡ​​ന്‍റ് എ​​ന്‍.​​പി. തോ​​മ​​സ്, അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് ഒ.​​എ. സ​​ജി, അം​​ഗ​​ങ്ങ​​ളാ​​യ ടി.​​ജെ. മാ​​ത്യു, ഷാ​​ന്‍റി മാ​​ത്യു, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ജിം ​​അ​​ല​​ക്‌​​സ്, മാ​​ഞ്ച​​സ്റ്റ​​ര്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് പാ​​രാ​​മെ​​ഡി​​ക്ക​​ല്‍ സ​​യ​​ന്‍​സ് എം.​​ഡി. ഹി​​ല്‍​ഡ വ​​ര്‍​ഗീ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. 18 വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നാ​​യി 800ലേ​​റെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ വാ​​ക്ക​​ത്തണി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Walkathon

Recent News

Corehub Up