x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​മ്പു​ഴ​ഡാം വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ന്നു​ക​യ​റ്റ​ത്തി​നെ​തി​രേ പ​രാ​തി

വെബ് ഡെസ്ക്
Published: September 24, 2026 03:34 AM IST | Updated: September 24, 2026 03:34 AM IST

മ​ല​മ്പു​ഴ ഡാ​മി​നു​ള്ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ.

പാ​ല​ക്കാ​ട്: ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ധാ​ന കു​ടി​വെ​ള്ള​സ്രോ​ത​സാ​യ മ​ല​മ്പു​ഴ ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​തും മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​തും ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്രൗ​ഡ് മ​ല​മ്പു​ഴ പൊ​ലി​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി.

മ​ല​മ്പു​ഴ​ഡാം മ​റ്റു ഡാ​മു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പാ​ല​ക്കാ​ട് ന​ഗ​ര​വും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളു​മു​ൾ​പ്പെ​ടെ​യു​ള്ള ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള ആ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​ണ്. വാ​ട്ട​ർ അ​ഥോ​റി​റ്റി പ​മ്പു​ചെ​യ്ത് ശു​ദ്ധീ​ക​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​ത്തി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​തും മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​തും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ- പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ദീ​ർ​ഘ​നാ​ളാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണ്. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ക​യും വാ​ഹ​ന​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത പ്ര​വേ​ശ​ന​വും മാ​ലി​ന്യ നി​ക്ഷേ​പ​വും ത​ട​യു​ക​യും വേ​ണ​മെ​ന്ന് പ്രൗ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു. പൊ​ലി​സ്, വ​നം​വ​കു​പ്പ് എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​തി​നൊ​പ്പം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക്ക​ണം.
വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രെ ഏ​കോ​പി​പ്പി​ച്ച് ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും പ്രൗ​ഡ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്രൗ​ഡ് ചെ​യ​ർ​മാ​ൻ നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ, അം​ഗ​ങ്ങ​ളാ​യ സ​ജി ജോ​സ​ഫ്, ധ​നേ​ഷ്, പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മ​ല​മ്പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ പി.​എ. റ​ഹ്മാ​ന് പ​രാ​തി ന​ൽ​കി​യ​ത്. പി​ആ​ർ​ഒ എം. ​ര​മേ​ശും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up