x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്യ​ത്ത് എ​ല്ലാ മേ​ഖ​ല​യി​ലും സ​മ​ഗ്ര മാ​റ്റ​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

വെബ് ഡെസ്ക്
Published: September 26, 2026 01:35 AM IST | Updated: September 26, 2026 01:35 AM IST

ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പഠന ശിബിരം ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

മാ​വേ​ലി​ക്ക​ര: രാ​ജ്യ​ത്ത് എ​ല്ലാ മേ​ഖ​ല​യി​ലും സ​മ​ഗ്ര മാ​റ്റം പ്ര​ക​ട​മാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക​സ​മി​തി​യം​ഗം കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ബി​ജെ​പി ആ​ല​പ്പു​ഴ സൗ​ത്ത് ജി​ല്ല പ​ഠ​നം ശി​ബി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും പ്ര​തീ​ക്ഷ​യാ​യി ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ വ​ള​രു​ക​യാ​ണ്. അ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ മു​ന്നോ​ട്ടു പോ​കു​ന്നു. 2047-ല്‍ ​വി​ക​സി​ത രാ​ഷ്ട്ര​മെ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കു​മെ​ന്ന് വി​ളി​ച്ചു​പ​റ​ഞ്ഞ സ​ർ​ക്കാ​രാ​ണ് കേ​ന്ദ്രം ഭ​രി​ക്കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സും ഇ​ട​തു​ക​ക്ഷി​ക​ളും രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കാ​ൻ ന​ട​ക്കു​ന്ന​വ​ർ​ക്ക് കു​ട​പി​ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് വാ​ച​സ്പ​തി അ​ധ്യ​ക്ഷ​നാ​യി. കൊ​ല്ലം വെ​സ്റ്റ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ​സ്. ജി​തി​ന്‍ ദേ​വ് ക്ലാ​സ് ന​യി​ച്ചു.

റ​ബ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ൻ എ​ന്‍ ഹ​രി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​പ​കു​മാ​ർ, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. അ​നു​പ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മൂ​ന്നു ദി​വ​സ​ത്തെ ശി​ബി​രം നാ​ളെ സ​മാ​പി​ക്കും.

Tags : NattuVishesham.DistricteNews

Recent News

Corehub Up