മൂത്തേടം ഹോമിയോ ആശുപത്രിക്കുള്ള കംപ്യൂട്ടർ വിതരണം
എടക്കര: മൂത്തേടം ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രിക്കുള്ള കംപ്യൂട്ടർ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹഫ്സത്ത് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് വി.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ടി.ജി. രാജു, പഞ്ചായത്ത് സെക്രട്ടറി കെ. അഭിജിത്, അസിസ്റ്റന്റ് സെക്രട്ടറി വിജയകല, അക്കൗണ്ടന്റ് എം. റജി, വിഇഒ ജാൻസി എന്നിവർ പ്രസംഗിച്ചു.
Tags : Computer donated NattuVishesham DistrictNews