ഈരാറ്റുപേട്ട- തൊടുപുഴ റോഡിൽ ഈലക്കയത്തിന് സമീപം മിനി വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം.
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട- തൊടുപുഴ റോഡിൽ ഈലക്കയത്തിന് സമീപം മിനി ടെമ്പോ വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർക്ക് പരിക്കേറ്റു. കളത്തൂക്കടവ് സ്വദേശിയായ ഓട്ടോഡ്രൈവർ പ്രസാദിനാണ് പരിക്കേറ്റത്. പ്രസാദിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം. തൊടുപുഴയിൽനിന്നു ടൈലുമായി വന്ന കൊച്ചിൻ ഗ്രാനൈറ്റ്സിന്റെ ടെന്പോയാണ് അപകടത്തിനിടയാക്കിയത്. ഇറക്കം ഇറങ്ങിവന്ന ടെന്പോ റോഡ് സൈഡിലെ സംരക്ഷണവേലിയിൽ ഇടിച്ചശേഷം എതിർവശത്തുകൂടി വരികയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചുമറിയുകയായിരുന്നു. ടൈലുകൾ റോഡിലേക്ക് നിരന്നു വീണു. ഓട്ടോറിക്ഷയ്ക്കും സാരമായ തകരാർ സംഭവിച്ചു. പരിക്കേറ്റ പ്രസാദിനെ ഉടൻതന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചു.
Tags : NattuVishesham DistrictNews