പ്രതീകാത്മക ചിത്രം
തിരുവമ്പാടി : മലയോര കുടിയേറ്റ മേഖലയിലെ ലക്ഷക്കണക്കിന് ആളുകളുടെ നിലനിൽപിനും അതിജീവനത്തിനും ഭീഷണിയാകുന്ന ഇഎസ്എ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ് പിയു) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജനവാസ മേഖലകളെ ഇഎസ്എ പരിധിയിൽനിന്ന് പൂർണമായി ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വനവും മറ്റ് സംരക്ഷിത പ്രദേശങ്ങളും മാത്രം ഇ എസ് എ പരിധിയിൽ ഉൾപ്പെടുത്തി ജനവാസ മേഖലകൾ പൂർണമായി ഒഴിവാക്കണമെന്ന ആവശ്യം കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഉന്നയിച്ചിട്ടും ഏഴാം കരട് വിജ്ഞാപനത്തിലും കാര്യമായ ഭേദഗതികളില്ലാത്തതിൽ യോഗം ആശങ്ക രേഖപ്പെടുത്തി.യൂണിറ്റ് പ്രസിഡന്റ് എം.വി. ജോർജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി.ടി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി കെ.കെ. ഹരിദാസ്, ട്രഷറർ എം.എം. ജോസഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി.ഒ. അബ്ദുറഹ്മാൻ, എം.ജെ. ജെയിംസ്, ജോർജ് ജോസഫ്, കെ.സി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഇഎസ്എയിൽനിന്ന് ജനവാസ മേഖലകൾ പൂർണമായി ഒഴിവാക്കണമെന്ന്
കൂടരഞ്ഞി : പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല നിർണയവുമായി ബന്ധപ്പെട്ട് മലയോര ജനതയുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും ആർജെഡി സംസ്ഥാന കൗൺസിൽ അംഗവുമായ ജിമ്മി ജോസ് പൈമ്പിള്ളിൽ ആവശ്യപ്പെട്ടു.
കേരള സർക്കാർ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ നിർദേശപ്രകാരം സംസ്ഥാനത്തെ 91 വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തണമെന്ന ശുപാർശ നടപ്പാക്കണമെന്നും ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews