x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​മു​ള​യ്ക്ക​ൽ സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക ദേ​വാ​ല​യ സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​നം

വെബ് ഡെസ്ക്
Published: August 10, 2026 12:05 AM IST | Updated: August 10, 2026 12:05 AM IST

പ്രതീകാത്മക ചിത്രം

ചാ​രും​മൂ​ട്: ക​രി​മു​ള​യ്ക്ക​ൽ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി സ​മാ​പ​ന​വും ഇ​ട​വ​ക തി​രു​ന്നാ​ളും 29 മു​ത​ൽ സെ​പ്റ്റം​ബ​ർ എ​ട്ട് വ​രെ ന​ട​ക്കും. 29ന് ​സ​മൂ​ഹ ബ​ലി​ക്ക് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്‌​നാ​ത്തി​യോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് മു​ൻ​കാ​ല​ത്ത് സേ​വ​നം അ​നു​ഷ്ഠി​ച്ച വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ എ​ന്നി​വ​രെ ആ​ദ​രി​ക്കും. മ​ന്ത്രി എം. ​ലി​ജു സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

30ന് ​വൈ​കുന്നേരം 4 :30 ന് ​ജ​പ​മാ​ല പ്രാ​ർ​ഥ​ന, കു​ർ​ബാ​ന. കൊ​ടി​യേ​റ്റ് എ​ന്നി​വ ന​ട​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ന്ന​ത്തേ​ത്ത് കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും . സെ​പ്തം​ബ​ർ ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ ന​വീ​ക​ര​ണ ധ്യാ​നം. പോ​ട്ട ഡി​വൈ​ൻ ധ്യാ​ന കേ​ന്ദ്ര​ത്തി​ലെ ഫാ. ​ഫ്രാ​ൻ​സി​സ് ക​ർ​ത്താ​നം നേ​തൃ​ത്വം​ന​ൽ​കും. ഫാ. ​ജോ​ൺ ക​ടു​വി​ങ്ക​ൽ, ഫാ. ​തോ​മ​സ് നാ​ലു തെ​ങ്ങു​ങ്ക​ൽ, ഫാ. ​സാ​മു​വേ​ൽ വെ​ട്ടു കു​ഴി​യി​ൽ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. നാ​ലി​ന് വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം. ഫാ. ​മാ​ത്യൂ​സ് കു​ഴി​വി​ള ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

അ​ഞ്ചി​ന് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൂ​ച്ചെ​ടി​വി​ള​യി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ആ​റി​ന് വൈ​കുന്നേരം നാ​ലി​ന് മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പോ​സി​ന് സ്വീ​ക​ര​ണം. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി​ക്ക് ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ജൂ​ബി​ലി മ​ഹാ​സ​മ്മേ​ള​നം സാം​സ്കാ​രി​ക മ​ന്ത്രി പി.​സി. വി​ഷ്‌​ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Golden Jubilee

Recent News

Corehub Up