x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് പൊ​ട്ടി വീ​ണ് ജീ​വ​ന​ക്കാ​രി​ക്ക് പ​രി​ക്ക്


Published: June 22, 2026 05:26 AM IST | Updated: June 22, 2026 05:26 AM IST

ജീ​വ​ന​ക്കാ​രി ഓ​ഫീ​സി​ൽ ഇ​രു​ന്ന ഭാ​ഗ​ത്ത് സ്ലാ​ബ് ത​ക​ർ​ന്നു വീ​ണ നി​ല​യി​ൽ.

പേ​രാ​മ്പ്ര: 58 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള കൂ​ത്താ​ളി പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ന്‍റെ സ്ലാ​ബ് അ​ട​ർ​ന്നു വീ​ണ് ജീ​വ​ന​ക്കാ​രി​ക്ക് പ​രി​ക്ക്. ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി ശ്വേ​ത​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
രാ​വി​ലെ ഓ​ഫീ​സി​ലെ​ത്തി ക​മ്പ്യൂ​ട്ട​റി​ൽ വ​ർ​ക്ക് ചെ​യ്യു​മ്പോ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി സ്ലാ​ബ് പൊ​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ണ്ടോ​റ ഉ​മ്മ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ സ്ഥ​ല​ത്തു​ള്ള സ​മ​യ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഉ​ട​ൻ ത​ന്നെ പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഓ​ഫീ​സ് പു​തു​ക്കി പ​ണി​യാ​ൻ ഫ​ണ്ട്‌ അ​നു​വ​ദി​ക്കാ​ൻ എം​എ​ൽ​എ മു​ഖേ​നെ സ​ർ​ക്കാ​രി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നും പ​ഴ​ക്കം ചെ​ന്ന ബി​ൽ​ഡിം​ഗ്‌ ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​മ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്കി ത​ര​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ ത​ണ്ടോ​റ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up