x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്

വെബ് ഡെസ്ക്
Published: July 22, 2026 11:40 PM IST | Updated: July 22, 2026 11:40 PM IST

പ്ര​തി​ഷേ​ധ യോ​ഗം ജോ​ജി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ള്ളി​ക്ക​ത്തോ​ട്: പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള എം​പി​മാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ജി മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം യോ​ഗ​വും ന​ട​ത്തി.​

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സു​നി​ൽ മാ​ത്യു, സു​മേ​ഷ് കെ. ​നാ​യ​ർ, ബെ​ന്നി ഒ​ഴു​ക, സൗ​മ്യ ടീ​ച്ച​ർ, ലൈ​സ​മ്മ സ​ണ്ണി, സു​ര​ജ്, പി.​ജെ. ഏ​ബ്ര​ഹാം, സാ​ജു മ​റ്റം, തോ​മ​സ് ഇ.​വി., ജോ​ഷി​ൻ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ലോ​ക്​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ​യും ഡൽഹി​യി​ല്‍ പോ​ലീ​സ് ആ​ക്ര​മി​ച്ച ന​ട​പ​ടി​ക്കെ​തി​രേ പെ​രു​വ​ന്താ​നം, കൊ​ക്ക​യാ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ 35-ാം മൈ​ലി​ല്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സ് ഭ​വ​ന് മു​ന്നി​ല്‍നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ച് ടൗ​ണ്‍​ചു​റ്റി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു.
സി​റി​യി​ക് തോ​മ​സ് എം​എ​ല്‍​എ, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ന്‍ മ​ഠ​ത്തി​ല്‍, നേ​താ​ക്ക​ളാ​യ ജോ​ർ​ജ് കൂ​റു​മ്പു​റം, മി​നി സാ​ബു, സ​ണ്ണി ആ​ന്‍റ​ണി, ഷി​നോ​ജ് ജേ​ക്ക​ബ്, ജോ​ണ്‍ പി. ​തോ​മ​സ്, നൗ​ഷാ​ദ് വെം​ബ്ലി, സ​ണ്ണി ത​ട്ടു​ങ്ക​ല്‍, വി.​സി. ജോ​സ​ഫ്, സി.​ടി. മാ​ത്യു, കെ.​ആ​ര്‍. വി​ജ​യ​ന്‍, കെ.​കെ. ജീ​വാ​മോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews march

Recent News

Corehub Up