x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ളൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്


Published: May 17, 2026 01:44 AM IST | Updated: May 17, 2026 01:44 AM IST

ആ​ളൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ച്

ആ​ളൂ​ര്‍: സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ സ്വ​ര്‍​ണ പ​ണ​യ വാ​യ്പ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​രോ​പി​ച്ച് ആ​ളൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ളൂ​രി​ലെ ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ചു.

ത​ട്ടി​പ്പു ന​ട​ത്തി​യ​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നെ പു​റ​ത്താ​ക്കി സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു എ​ട​ത്താ​ട​ന്‍ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സി​ലി ഫ്രാ​ന്‍​സി​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഷ​ണ്മു​ഖ​ന്‍, കെ.​കെ. പോ​ളി, സു​ബി​ന്‍ കെ .​സെ​ബാ​സ്റ്റ്യ​ന്‍, അ​ഡ്വ. പോ​ളി അ​മ്പൂ​ക്ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു

Tags : Congress protest nattuvishesham local news

Recent News

Corehub Up