മേലാറ്റൂർ: മേലാറ്റൂർ ആർഎം ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് റോവർ വിദ്യാർഥികളുടെ നേതൃത്വത്തിൽ പച്ചക്കറി തോട്ടത്തിനും പൂന്തോട്ട നിർമാണത്തിനും തുടക്കമായി. മേലാറ്റൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ഐശ്വര്യ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രിൻസിപ്പൽ വി.വി. വിനോദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ അബ്ദുള്ള, ഡോ. ജിതേഷ്, എൻ.എം. അരുണ് എന്നിവർ പ്രസംഗിച്ചു. ഗൈഡ് ക്യാപ്റ്റൻ പി. ദീപ, റോവർ ക്യാപ്റ്റൻ മുഹമ്മദ് ഇല്യാസ് വെളിയഞ്ചേരി നേതൃത്വം നൽകി.
Tags : nattu vishesham Construction vegetable garden