x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യ​ലോ​ര​ത്തെ വി​വാ​ദ നി​ർ​മാ​ണം; നി​യ​മ​ന​ട​പ​ടി​ക്കും സ​മ​ര​ത്തി​നും നാ​ട്ടു​കാ​ർ

വെബ് ഡെസ്ക്
Published: September 5, 2026 11:10 PM IST | Updated: September 5, 2026 11:10 PM IST

കാ​യ​ലോ​ര​ത്തു നി​ർ​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ടം.

തു​റ​വൂ​ർ: ത​ഴു​പ്പ് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന് തൊ​ട്ട​ടു​ത്ത് കാ​യ​ലോ​ര​ത്തു നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഇ​രു​നി​ല കെ​ട്ടി​ട​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം ശ​ക്ത​മാ​കു​ന്നു. തീ​ര​പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചാ​ണ് കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ക്കു​ന്ന​തെ​ന്നും ഇ​ത് ഭാ​വി​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര-​വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നു​മാ​രോ​പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്തെ​ത്തി.

അ​തേ​സ​മ​യം, നി​ർ​മാ​ണം പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​മാ​നു​സൃ​ത അ​നു​മ​തി​യോ​ടെ​യാ​ണെ​ന്ന് കെ​ട്ടി​ട ഉ​ട​മ വ്യ​ക്ത​മാ​ക്കി. ത​ഴു​പ്പ് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തോടു ചേ​ർ​ന്ന വീ​ടും സ്ഥ​ല​വും താ​ൻ വാ​ങ്ങി​യ​താ​ണെ​ന്നും കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന വീ​ട് പൊ​ളി​ച്ചു​മാ​റ്റി​യ ശേ​ഷ​മാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2023ൽ ​കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് നി​ർ​മാ​ണാ​നു​മ​തി ന​ൽ​കി​യ​താ​യും യാ​തൊ​രു നി​യ​മ​ലം​ഘ​ന​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഉ​ട​മ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, പ്ര​സ്തു​ത സ്ഥ​ല​ത്ത് മു​മ്പ് താ​മ​സ​മോ വീ​ടോ മ​റ്റ് കെ​ട്ടി​ട​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും കാ​യ​ലി​നോ​ട് ചേ​ർ​ന്ന തീ​ര​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലാ​ണ് ഇ​പ്പോ​ൾ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​രു​നി​ല കെ​ട്ടി​ടം ഉ​യ​രു​ന്ന​തെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വീ​ട് നി​ർ​മി​ക്കാ​ൻ​പോ​ലും തീ​ര​പ​രി​പാ​ല​ന നി​യ​മം ചൂ​ണ്ടി​ക്കാ​ട്ടി അ​നു​മ​തി​ക​ൾ വൈ​കി​പ്പി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ, വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​യു​ള്ള​വ​രു​ടെ വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.
ത​ഴു​പ്പ് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​സ്ഥി​തി​യെ​യും കാ​യ​ൽ തീ​ര​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഭം​ഗി​യെ​യും ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ നി​ല​പാ​ട്.

വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് പ​രാ​തി ന​ൽ​കാ​നും, എം​എ​ൽ​എ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി നി​യ​മ​സ​ഭ​യി​ൽ വി​ഷ​യം ഉ​ന്ന​യി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നു​മാ​ണു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ തീ​രു​മാ​നം.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up