പ്രതീകാത്മക ചിത്രം
ചാവക്കാട്: നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയാണെന്ന് ആരോപിച്ച് ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽനിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. തുടർന്ന് നഗരത്തിൽ പ്രകടനവും നടത്തി.
പ്രതിപക്ഷത്തിന്റെ ആരോപണമനുസരിച്ച്, ജൂലൈ 10ന് നടന്ന കൗൺസിൽ യോഗത്തിൽ പത്താം നമ്പർ അജൻഡയായി ഉൾപ്പെടുത്തിയിരുന്ന മിനി വാഗമൺ ശുചീകരണപ്രവർത്തനങ്ങൾക്കായി 3.50 ലക്ഷം അനുവദിക്കുന്നതു പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തു. തുടർന്ന് വിഷയം പരിശോധിച്ചശേഷം തീരുമാനിക്കാമെന്ന് ചെയർമാൻ അറിയിച്ചു. ഇതിനിടെ ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ 19-ാം നമ്പർ വിഷയമായി പുളിച്ചിറക്കെട്ട് നവീകരണത്തിനായി 50 ലക്ഷം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച വന്നപ്പോൾ പ്രതിപക്ഷം വീണ്ടും വിശദീകരണം ആവശ്യപ്പെട്ടു.
എന്നാൽ വിഷയം പിന്നീട് ചർച്ച ചെയ്യാമെന്ന ചെയർമാന്റെ സ്ഥിരം നയത്തിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്. പ്രതിപക്ഷനേതാവ് സി.എ. ഗോപപ്രതാപന്റെ നേതൃത്വത്തിൽ കൗൺസിലർമാരായ ആരിഫ് പാലയൂർ, ജോയസി, ആസിഫ് പാലയൂർ, സുജാത സത്യൻ, ടി.എംഷാജി, സീന നൗഷാദ്, ഫെബീന നൗഷാദ്, ശർമിള സത്താർ, സനൂപ്, ബ്രിജിത പ്രതീപ്, തനുജ ഷാഫി എന്നിവരാണ് കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്.
Tags : Nattuvishesham DistrictNews DeepikaNews Corruption