x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ന​ഗ​ര​സ​ഭ​യി​ല്‍ തുടർച്ചയായ നാ​ലു ദി​വ​സ​ം‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ങ്ങ​ള്‍


Published: July 12, 2026 11:38 PM IST | Updated: July 12, 2026 11:38 PM IST

പാ​ലാ: ന​ഗ​ര​സ​ഭ​യി​ൽ തു​ട​ര്‍​ച്ച​യാ​യി 14, 15, 16, 17 തീ​യ​തി​ക​ളി​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ങ്ങ​ള്‍ വി​ളി​ച്ചു ചേ​ര്‍​ത്ത് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ദി​യ ബി​നു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​വി​ശ്വാ​സം 21ന് ​ച​ര്‍​ച്ച​യ്‌​ക്കെ​ടു​ക്കാ​നി​രി​ക്കെ​യാ​ണ് ഈ ​നീ​ക്കം.

14 ന് ​ആ​ദ്യ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യു​ടെ ചേം​ബ​റി​ല്‍ നി​ന്നു ഫ​യ​ല്‍ ന​ഷ്ട​പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ചും മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും ച​ര്‍​ച്ച ചെ​യ്യും. കൂ​ടാ​തെ പ​ന്ത്ര​ണ്ടാം മൈ​ലി​ലെ കു​മാ​ര​നാ​ശാ​ന്‍ സ്മാ​ര​ക ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്കി​ല്‍ കു​മാ​ര​നാ​ശാ​ന്‍ പ്ര​തി​മ നി​ര്‍​മി​ക്കു​ന്ന വി​ഷ​യ​വും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ 17 ഇ​ന തീ​രു​മാ​ന​ങ്ങ​ള്‍​ക്ക് സാ​ധു​ത കൊ​ടു​ക്കു​ന്ന വി​ഷ​യ​വും ച​ര്‍​ച്ച ചെ​യ്യും. 15ന് ​ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ വി​വാ​ദ​മാ​യ കൊ​ട്ടാ​ര​മ​റ്റ​ത്തെ ഓ​ട്ടോ സ്റ്റാ​ൻ​ഡ് വി​ഷ​യം മാ​ത്ര​മാ​ണ് ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്. 16ന് ​പാ​ലാ കെ.​എം. മാ​ണി സ്മാ​ര​ക ജ​ന​റ​ല്‍ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യി​ല്‍ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്- എം ​പ്ര​തി​നി​ധി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചു ച​ര്‍​ച്ച ചെ​യ്യും. 17ന് ​മു​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജോ​സി​ന്‍ ബി​നോ​യു​ടെ വീ​ടി​രി​ക്കു​ന്ന ഭാ​ഗ​ത്ത് ളാ​ലം തോ​ടി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കാ​ന്‍ ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന ആ​ഞ്ഞി​ലി മ​രം മു​റി​ച്ചു​മാ​റ്റ​ണോ വേ​ണ്ട​യോ എ​ന്ന വി​ഷ​യ​മാ​ണ് ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നാ​ണ് കൗ​ണ്‍​സി​ല്‍ യോ​ഗം.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​യാ ബി​നു പു​ളി​ക്ക​ക്ക​ണ്ട​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷം കൊ​ടു​ത്ത അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്മേ​ല്‍ ച​ര്‍​ച്ച ന​ട​ക്കു​ന്ന​തി​നു മു​മ്പേ ത​ന്നെ ത​ങ്ങ​ള്‍​ക്ക് പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ള്‍ കൗ​ണ്‍​സി​ല്‍ യോ​ഗം വി​ളി​ച്ചു​കൂ​ട്ടി രേ​ഖാ​പ​ര​മാ​യി​ത്ത​ന്നെ വി​ശ​ദീ​ക​രി​ക്കാ​നാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍റെ​യും സ്വ​ത​ന്ത്ര മു​ന്ന​ണി കൂ​ട്ടാ​യ്മ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ​യും ഒ​പ്പ​മു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ്, കെ​ഡി​പി കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ​യും നീ​ക്കം.

കൃത്യമാ​യി മ​റു​പ​ടി പ​റ​യും: ദി​യാ ബി​നു

കൗ​ണ്‍​സി​ല്‍ യോ​ഗം വി​ളി​ച്ച് ചേ​ര്‍​ക്കു​ന്ന​ത് പ്ര​തി​പ​ക്ഷം ചോ​ദി​ച്ച മു​ഴു​വ​ന്‍ ചോ​ദ്യ​ങ്ങ​ള്‍​ക്കും കാ​ര്യ​മാ​യി​ത്ത​ന്നെ മ​റു​പ​ടി പ​റ​യാ​നാ​ണെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ദി​യ ബി​നു പു​ളി​ക്ക​ക്ക​ണ്ടം പ​റ​ഞ്ഞു. ഈ ​കൗ​ണ്‍​സി​ല്‍ യോ​ഗ​ങ്ങ​ള്‍ ക​ഴി​യു​മ്പോ​ള്‍ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ​ല ചോ​ദ്യ​ങ്ങ​ളും അ​പ്ര​സ​ക്ത​മാ​കു​മെ​ന്നും എ​ല്ലാ​വ​ര്‍​ക്കും സ​ത്യം ബോ​ധ്യ​പ്പെ​ടു​മെ​ന്നു​മാ​ണ് ത​ന്‍റെ​യും സ്വ​ത​ന്ത്ര മു​ന്ന​ണി​യെ അ​നു​കൂ​ലി​ക്കു​ന്ന കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ​യും അ​ഭി​പ്രാ​യ​മെ​ന്നും ദി​യ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കൗ​ണ്‍​സി​ല്‍ മേ​ള അ​പ​ഹാ​സ്യം: പ്ര​തി​പ​ക്ഷ നേ​താ​വ് ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍

പാ​ലാ: ആ​റ് വി​ഷ​യ​ങ്ങ​ളാ​ണ് അ​ജ​ണ്ട​യാ​യി പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​തെ​ന്നും ഒ​രു കൗ​ണ്‍​സി​ലി​ല്‍​ത്ത​ന്നെ ഇ​ത് ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​തെ​ന്നും എ​ന്നാ​ല്‍, ഓ​രോ അ​ജ​ണ്ട​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി നാ​ലു ദി​വ​സ​ങ്ങ​ളി​ല്‍ വ​ച്ച് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ യോ​ഗം വി​ളി​ച്ച് കൗ​ണ്‍​സി​ല്‍ മേ​ള ന​ട​ത്തു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍. ന​ഗ​ര​സ​ഭ​യെ ബാ​ധി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ്ര​തി​പ​ക്ഷം കൗ​ണ്‍​സി​ലി​ല്‍ ചോ​ദി​ക്കു​മ്പോ​ള്‍ നി​ര​ന്ത​രം മ​റു​പ​ടി പ​റ​യാ​ത്ത​തി​നാ​ലാ​ണ് മു​നി​സി​പ്പ​ല്‍ നി​യ​മം ച​ട്ടം ഏ​ഴു പ്ര​കാ​രം പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

Tags : Pala Municipality Nattuvishesham District News

Recent News

Corehub Up