x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​ക്കോ​ട​തി​ക്ക് മു​മ്പി​ല്‍ ദ​മ്പ​തി​മാ​രു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മം

വെബ് ഡെസ്ക്
Published: July 22, 2026 02:35 AM IST | Updated: July 22, 2026 02:35 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ഹൈ​ക്കോ​ട​തി​ക്ക് മു​ന്നി​ല്‍ ദ​മ്പ​തി​ക​ളു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മം. ആ​ലു​വ അ​ശോ​ക​പു​രം പാ​ട​ത്തു​പ​റ​മ്പ് വീ​ട്ടി​ല്‍ ബി​നു(35) ഭാ​ര്യ ബി​ന്‍​സി(32) എ​ന്നി​വ​രാ​ണ് അ​മി​ത അ​ള​വി​ല്‍ ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റാ​ണ് ബി​നു. ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ സ്വ​ന്തം ആം​ബു​ല​ന്‍​സ് ഹൈ​ക്കോ​ട​തി​ക്ക് മു​ന്നി​ല്‍ നി​ർ​ത്തി​യി​ട്ട് അ​തി​നു​ള്ളി​ലാ​യി​രു​ന്നു ആ​ത്മ​ഹ​ത്യാ​ശ്ര​മം. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ആ​ദ്യം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ആ​ലു​വ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​ക​ളാ​ണ് ബി​നു​വും ബി​ന്‍​സി​യും. ഇ​ത് വ്യാ​ജ കേ​സാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. പോ​ലീ​സ് ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ 15 പ​വ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ പോ​വു​ക​യാ​ണെ​ന്ന് ബി​നു സു​ഹൃ​ത്തി​നെ വി​ളി​ച്ച​റി​യി​ക്കു​ക​യും ഫേ​സ്ബു​ക്കി​ല്‍ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. സു​ഹൃ​ത്ത് ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​ക്ക് സ​മീ​പം ആം​ബു​ല​ന്‍​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ആ​ലു​വ സ്വ​ദേ​ശി​നി​യാ​ണ് ദ​മ്പ​തി​ക​ള്‍​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. വി​വാ​ഹ​ശേ​ഷ​വും ബി​നു​വു​മാ​യു​ള്ള സൗ​ഹൃ​ദം തു​ട​ര്‍​ന്ന യു​വ​തി ഇ​യാ​ളു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞി​രു​ന്നു. ഇ​തോ​ടെ ഇ​വ​ര്‍ ഒ​രു​മി​ച്ചു​ള്ള ചി​ത്രം യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​ന് ബി​നു അ​യ​ച്ചു. തു​ട​ര്‍​ന്നാ​ണ് യു​വ​തി ബി​നു​വി​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ​ത്. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ബി​നു​വി​ന് കോ​ട​തി ജാ​മ്യം ന​ല്‍​കി​യി​രു​ന്നു.

Tags : suicide attempt Nattuvishesham DistrictNews

Recent News

Corehub Up