അമ്പലപ്പുഴ: പുലിമുട്ടുകളോടു ചേർന്ന കടൽത്തീരങ്ങളിലേക്കു ഞണ്ടുകൾ വരവായതോടെ ചൂണ്ടക്കാർക്ക് ചാകര. ഒരു കാലത്ത് വിനോദം മാത്രമായിരുന്ന ചൂണ്ട ഏറ് ഇന്ന് പലർക്കും വരുമാനമാണ്. ഞണ്ടുകൾ കൂടാതെ തെരണ്ടി, വറ്റ, ഏട്ടക്കൂരി തുടങ്ങിയ മത്സ്യങ്ങളും ലഭി ക്കുന്നു ണ്ട്. വിപണിയിൽ ഇറങ്ങുന്ന പുതിയ സാങ്കേതികവിദ്യയുള്ള വിവിധയിനം ചൂണ്ടകളാണ് യുവാക്കൾ ഉപയോഗിക്കുന്നത്. ഞണ്ട് പിടിക്കാൻ കോഴിക്കുടൽ മുറിച്ചതും കൂരി ലഭിക്കാൻ ചെമ്മീനുമാണ് ഇരയായി ചൂണ്ടയിൽ കോർക്കുന്നത്. തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖം മുതൽ ചെത്തി മിനി ഹാർബർവരെ യാണ് ചൂണ്ടയിടൽ നടക്കുന്നു.
തീരദേശത്തുള്ളവരേക്കാൾ കൂടുതൽ മറ്റു സ്ഥലങ്ങളിൽനിന്നാണ് സീസൺ നോക്കി ഇവർ എത്തുന്നത്. പ്രതീക്ഷിക്കാതെ കൂറ്റൻ തെരണ്ടി മുതൽ ചൂര വരെ ലഭിച്ചാൽ കൈനിറയെ പണവും സംതൃപ്തിയും കിട്ടുമെ ന്നത് മറ്റൊരു പ്രത്യേകത. ചൂണ്ടയിൽ പിടിക്കുന്ന മത്സ്യം വാങ്ങാനം കടൽക്കാഴ്ച ആസ്വാദിക്കാനുമെത്തുന്ന കുടുബങ്ങളാണ് കൂടുതലും വാങ്ങുന്നത്.
Tags : Nattuvishesham District News