x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തി​ന് 1411 ഏ​ക്ക​റി​ല്‍ കൃ​ഷി


Published: July 24, 2026 10:23 PM IST | Updated: July 24, 2026 10:23 PM IST

കു​ടും​ബ​ശ്രീ​യു​ടെ പൂ​ക്ക​ളും പ​ച്ച​ക്ക​റി​യും വി​പ​ണി​യി​ല്‍

തൊ​ടു​പു​ഴ: ഓ​ണ​ത്തി​ന് പൂ​ക്ക​ള​വും സ​ദ്യ​യു​മൊ​രു​ക്കാ​ന്‍ ഇ​ത്ത​വ​ണ​യും കു​ടും​ബ​ശ്രീ​യു​ടെ പൂ​ക്ക​ളും പ​ച്ച​ക്ക​റി​ക​ളും വി​പ​ണി​യി​ലെ​ത്തും. ജി​ല്ല​യി​ലെ 54 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 1421 ജെ​എ​ല്‍​ജി ഗ്രൂ​പ്പു​ക​ള്‍ വ​ഴി നി​റ​പ്പൊ​ലി​മ​യെ​ന്ന പേ​രി​ല്‍ പൂ​ക്ക​ളും ഓ​ണ​ക്ക​നി​യെ​ന്ന പേ​രി​ല്‍ പ​ച്ച​ക്ക​റി​യും ഉ​ത്പാ​ദി​പ്പി​ക്കും. ആ​കെ 1411 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പൂ​ക്ക​ളും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും കി​ഴ​ങ്ങു വ​ര്‍​ഗ വി​ള​ക​ളും കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

പ​തി​നെ​ട്ട് ബ്ലോ​ക്കു​ക​ളാ​യാ​ണ് പ​ദ്ധ​തി പ്ര​കാ​രം കൃ​ഷി ചെ​യ്തുവ​രു​ന്ന​ത്. നി​റ​പ്പൊ​ലി​മ​യു​ടെ ഭാ​ഗ​മാ​യി 98 ഏ​ക്ക​റി​ലാ​ണ് പൂ​ക്ക​ള്‍ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ഓ​ണ​ക്ക​നി​യു​ടെ ഭാ​ഗ​മാ​യി 586 ഏ​ക്ക​റി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. 386 ഏ​ക്ക​റി​ല്‍ വാ​ഴ​യും മ​റ്റു പ​ഴ​വ​ര്‍​ഗ​ങ്ങ​ളും 341 ഏ​ക്ക​റി​ല്‍ കി​ഴ​ങ്ങു​വ​ര്‍​ഗ വി​ള​ക​ളു​മാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

ഓ​ണ​ക്ക​നി പ​ദ്ധ​തി​യി​ലൂ​ടെ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഓ​ണ​ക്കാ​ല​ത്ത് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തി​നു പു​റ​മേ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ വ​നി​ത​ക​ള്‍​ക്ക് മി​ക​ച്ച വ​രു​മാ​ന​വും തൊ​ഴി​ല​വ​സ​ര​വു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​യ​ര്‍, പാ​വ​ല്‍, വ​ഴു​ത​ന, പ​ട​വ​ലം, പ​ച്ച​മു​ള​ക്, ചീ​ര വെ​ള്ള​രി, മ​ത്ത​ങ്ങ, കോ​വ​യ്ക്ക, വെ​ണ്ട തു​ട​ങ്ങി വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ​യാ​ണ് മ​ര​ച്ചീ​നി, ചേ​ന, ചേ​മ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കി​ഴ​ങ്ങു​വ​ര്‍​ഗവി​ള​കൃ​ഷി​യും. ഓ​ണ​ത്തി​നു വി​ള​വെ​ടു​ക്കാ​ന്‍ പാ​ക​മാ​കു​ന്ന നേ​ന്ത്ര​വാ​ഴ​ക്കൃ​ഷി​യും ഒ​ട്ടേ​റെ ഗ്രൂ​പ്പു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്.

ഓ​ണ​ക്കാ​ല​ത്ത് പൂ​ക്ക​ള​മൊ​രു​ക്കാ​ന്‍ വ​ലി​യ തോ​തി​ലാ​ണ് പൂ​ക്ക​ള്‍ വി​പ​ണി​യി​ല്‍ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തി​ല്‍ ഭൂ​രി​പ​ക്ഷ​വും എ​ത്തു​ന്ന​ത് ത​മി​ഴ്‌​നാ​ട്ടി​ലെ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ നി​ന്നാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ടും​ബ​ശ്രീ നി​റ​പ്പൊ​ലി​മ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഓ​ണ​ത്തി​ന് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ചെ​ണ്ടു​മ​ല്ലി, ജ​മ​ന്തി ഇ​ന​ത്തി​ല്‍​പ്പെ​ട്ട പൂ​ക്ക​ളാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​വ ന്യാ​യ​വി​ല​യ്ക്ക് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ല​ഭ്യ​മാ​ക്കും.

വി​ള​വെ​ടു​ക്കു​ന്ന കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​ശ്രീ സം​ഘ​ടി​പ്പി​ക്കു​ന്ന സി​ഡി​എ​സ് ത​ല​ വി​പ​ണ​ന മേ​ള​ക​ളും ഓ​ണ​ച്ച​ന്ത​ക​ള്‍ വ​ഴി​യായും നേ​രി​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ളി​ലെ​ത്തി​ക്കും. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പൂ​ക്ക​ള്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, ഓ​ണ​ച്ച​ന്ത​ക​ള്‍, വി​പ​ണ​ന മേ​ള​ക​ള്‍ വ​ഴി​യും വി​റ്റ​ഴി​ക്കും.

ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ തൈ​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ഓ​രോ സി​ഡി​എ​സി​നും പ​ര​മാ​വ​ധി 25,000 രൂ ​വ​രെ റി​വോ​ള്‍​വിം​ഗ് ഫ​ണ്ടും ന​ല്‍​കു​ന്നു​ണ്ട്. ക​ര്‍​ഷ​ക സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യാ​ണ് ഇ​തു ന​ല്‍​കു​ന്ന​ത്. കൂ​ടാ​തെ ഇ​വ​ര്‍​ക്കാ​യി സി​ഡി​എ​സ് ത​ല​ത്തി​ല്‍ ഫാ​ര്‍​മ​ര്‍ ഫീ​ല്‍​ഡ് സ്‌​കൂ​ളു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച് ന​ഴ്‌​സ​റി ത​യാ​റാ​ക്ക​ല്‍, കീ​ട​നി​യ​ന്ത്ര​ണം, വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ സാ​ങ്കേ​തി​ക പ​രി​ശീ​ല​ന​വും ല​ഭ്യ​മാ​ക്കി​യി​രു​ന്നു. പ​ദ്ധ​തി​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യു​മു​ണ്ട്.
ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ഓ​ണ വി​പ​ണി​യി​ല്‍​നി​ന്ന് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ​യും മി​ക​ച്ച രീ​തി​യി​ല്‍ പ​ച്ച​ക്ക​റി, പൂ ​കൃ​ഷി ന​ട​ത്തി മി​ക​ച്ച വി​ള​വും വ​രു​മാ​ന​വു​മാ​ണ് കു​ടും​ബ​ശ്രീ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews 1 411 acres for Onam

Recent News

Corehub Up